ന്യൂദല്‍ഹി: ഇന്ത്യന്‍ കളിപ്പാട്ട വ്യവസായം 2014-15 നെ അപേക്ഷിച്ച് 2022-23 ല്‍ കയറ്റുമതിയില്‍ 239 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി.ഇന്ത്യയില്‍ നിര്‍മ്മിച്ച കളിപ്പാട്ടങ്ങളുടെ വിജയഗാഥ സംബന്ധിച്ച് വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്ന വകുപ്പ് സെക്രട്ടറി രാജേഷ് സിംഗ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുളളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍കൈയ്യും നയതലത്തില്‍ എടുത്ത വിവിധ തീരുമാനങ്ങളുമാണ് ഇന്ത്യന്‍ കളിപ്പാട്ട വ്യവസായം ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്താന്‍ കാരണം.ഇതേ കാലയളവില്‍ ഇറക്കുമതിയില്‍ 52 ശതമാനം ഇടിവുണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്.
വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്ന വകുപ്പ് നിര്ദേശിച്ചതനുസരിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ലക്നൗവാണ് പഠനം നടത്തിയത്.ഇന്ത്യന്‍ കളിപ്പാട്ട വ്യവസായത്തിന് കൂടുതല്‍ അനുകൂലമായ സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്ന് സെക്രട്ടറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: