ചെന്നൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത മന്ത്രി സെന്തില്‍ ബാലാജിയുടെ റിമാന്‍ഡ് കാലാവധി നീട്ടി. ജനുവരി പതിനൊന്ന് വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. നിലവില്‍ മഹാലക്ഷ്മി നഗറിലുള്ള പുഴല്‍ ജയിലിലാണ് അദ്ദേഹം.
വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സെന്തില്‍ ബാലാജി കോടതിയില്‍ ഹാജരായത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. അല്ലിയാണ് കേസില്‍ വാദം കേട്ടത്. പണം വാങ്ങി ജോലി നല്‍കിയെന്ന കേസിലാണ് സെന്തില്‍ ബാലാജിയെ കഴിഞ്ഞ ജൂണില്‍ ഇ ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ബാലാജി ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: