കൊച്ചി: നിയമ സഹായം തേടി സമീപിച്ച യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി.ജി. മനുവിന് ഹൈക്കോടതി
കീഴടങ്ങാന്‍ 10 ദിവസത്തെ സമയം അനുവദിച്ചു.മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും കേസ് ലിസ്റ്റ് ചെയ്യാത്തതിനാല്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം നല്‍കണം എന്നും ആവശ്യപ്പെട്ടുള്ള ഉപഹര്‍ജിയിലാണ് കോടതി ഉത്തരവ്
കേസില്‍ കീഴടങ്ങാന്‍ ഇന്നുവരെയായിരുന്നു കോടതി സമയം അനുവദിച്ചിരുന്നത്. മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതിയിലെത്തിയത്.
ഇയാള്‍ക്കെതിരെ ചോറ്റാനിക്കര പൊലീസ് കേസ് എടുത്ത സാഹചര്യത്തില്‍ അഡ്വക്കറ്റ് ജനറല്‍ മനുവിനോട് രാജി വയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
2018-ല്‍ ഉണ്ടായ ലൈംഗികാതിക്രമ കേസിലെ അതിജീവിതയാണ് മനുവിനെതിരെ പരാതി നല്‍കിയത്. ഈ കേസില്‍ അഞ്ചു വര്‍ഷമായിട്ടും നടപടിയില്ലാതെ വന്നതോടെയാണ് നിയമ സഹായത്തിനായി പൊലീസ് നിര്‍ദേശിച്ചതിനനുസരിച്ച് സര്‍ക്കാര്‍ അഭിഭാഷകനായ പി.ജി. മനുവിനെ സമീപിച്ചതെന്നാണ് യുവതിയുടെ മൊഴി.
കഴിഞ്ഞ ഒക്ടോബര്‍ 9ന് മനു ആവശ്യപ്പെട്ടതനുസരിച്ച് കടവന്ത്രയിലെ ഓഫീസിലെത്തിയപ്പോള്‍ കടന്നുപിടിക്കുകയും മാനഭംഗപ്പെടുത്തിയെന്നുമാണ് മൊഴി.പിന്നീട് മാതാപിതാക്കള്‍ ഇല്ലാത്ത സമയം നോക്കി തന്റെ വീട്ടിലെത്തി ബലാത്സംഗം ചെയ്തെന്നും രഹസ്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തെന്നുമാണ് മൊഴി നല്‍കിയിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: