തൃശ്ശൂര്‍: മോദിയുടെ ഗ്യാരന്റിയില്‍ സാധാരണക്കാര്‍ക്ക് വിശ്വാസമാണെന്നതിന്റെ തെളിവാണ് തൃശ്ശൂരില്‍ നടന്ന സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന മഹിളാസംഗമത്തിന്റെ വന്‍വിജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. നിഷ്പക്ഷമതികളായ സഹോദരിമാര്‍ പ്രധാനമന്ത്രിയെ കാണാനെത്തി. തൊഴിലുറപ്പ് പദ്ധതിയിലെയും സഹകരണ ബാങ്കിലെയും ജീവനക്കാരെ നിര്‍ബന്ധിച്ച് കൊണ്ടു വരുന്ന സിപിഎമ്മിനെ പോലെയല്ല സ്വന്തം ഇഷ്ടത്തിനനുസരിച്ചാണ് സ്ത്രീകള്‍ പ്രധാനമന്ത്രിയെ കാണാന്‍ എത്തിയതെന്നും തൃശ്ശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇടത്-വലത് മുന്നണികളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. അതുകൊണ്ടാണ് അവര്‍ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത്. വടക്കുന്നാഥ മൈതാനത്ത് ചാണകം തളിക്കുന്നതിലൂടെ കോണ്‍ഗ്രസിന്റെ വരേണ്യ മനസാണ് പുറത്തുവന്നിരിക്കുന്നത്. വടക്കുന്നാഥന്റെ മണ്ണില്‍ എങ്ങനെയാണ് ഒരു പിന്നാക്കക്കാരന് പ്രസംഗിക്കുക എന്നാണ് കോണ്‍ഗ്രസ് ചിന്തിക്കുന്നത്. ഉപരാഷ്ട്രപതിക്കെതിരെ നേരത്തെ ജാതീയമായ ആക്ഷേപം ഉന്നയിച്ചവരാണ് കോണ്‍ഗ്രസുകാര്‍. രാഹുല്‍ ഗാന്ധി തന്നെയാണ് അധിക്ഷേപ വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചത്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെയും ജാതിയുടേയും നിറത്തിന്റേയും പേരില്‍ കോണ്‍ഗ്രസ് ഇങ്ങനെ അവഹേളിച്ചിരുന്നു. ജനാധിപത്യ രീതിയിലാണ് എല്ലാവരും പ്രതിഷേധിക്കേണ്ടത്. ഇത്തരം വികലമായ പ്രതിഷേധങ്ങള്‍ ഒരു തരത്തിലും വച്ച് പൊറുപ്പിക്കില്ല.
മോദിയുടെ ഗ്യാരന്റി വോട്ട്ബാങ്ക് രാഷ്ട്രീയമോ അവസരവാദ രാഷ്ട്രീയമോ വ്യാജ വാഗ്ദാനങ്ങളോ അല്ല. അത് വികസനവും രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്തതും ചെയ്യാനിരിക്കുന്നതുമായ കാര്യങ്ങളാണ്. മോദി ഗ്യാരന്റി എല്ലാ വീടുകളിലുമെത്തിക്കാന്‍ ബിജെപി ശ്രമിക്കും. ഈ മാസം 27 മുതല്‍ മോദിയുടെ ഗ്യാരന്റി പുതിയ കേരളത്തിന് എന്ന മുദ്രാവാക്യം ഉയര്‍ത്തി എന്‍ഡിഎ കേരള പദയാത്ര നടത്തും. വികസന പദ്ധതികള്‍ക്ക് ജനങ്ങളില്‍ നിന്നും അഭിപ്രായം തേടാന്‍ ജനസദസുകളും സംഘടിപ്പിക്കും. ക്രിസ്മസിന് തുടങ്ങിയ സ്നേഹയാത്രകള്‍ തുടരും. അതിലൂടെ വിവിധ ജനവിഭാഗങ്ങളിലേക്ക് മോദിയുടെ ഗ്യാരന്റി എത്തിക്കും. വരും മാസങ്ങളില്‍ കര്‍ഷക, മതന്യൂനപക്ഷ, പട്ടികജാതി വിഭാഗക്കാരുടെ സംഗമങ്ങള്‍ നടത്തും. മാധ്യമപ്രവര്‍ത്തകരെ പ്രധാനമന്ത്രിയുടെ പരിപാടിയുടെ വേദിയിലേക്ക് പ്രവേശിപ്പിക്കാതിരിക്കാന്‍ പോലീസ് ശ്രമിച്ചുവെന്നും കെ. സുരേന്ദ്രന് ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ അധ്യക്ഷന്‍ കെ.കെ. അനീഷ്കുമാര്‍, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന് എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: