ബെംഗളൂരു: കര്‍സേവകരെ അറസ്റ്റ് ചെയ്ത് ജയിലലടക്കാനുള്ള കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ‘ഞാനും കര്‍സേവകനാണ്, എന്നെയും അറസ്റ്റ് ചെയ്യൂ’ പ്രചാരണവുമായി ബിജെപി. കര്‍ണ്ണാടകയിലെ ജയില്‍ നിറയ്ക്കാനാണ് നീക്കം.
31 വര്‍ഷം മുന്‍പ് അയോധ്യ-രാമജന്മഭൂമി തര്‍ക്കത്തില്‍ കര്‍സേവകരായ ഇപ്പോള്‍ 70ല്‍ അധികം പ്രായമുള്ളവരെ വേട്ടയാടാനാണ് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പൊലീസ് നീങ്ങുന്നത്. വ്യാഴാഴ്ച ബെംഗളൂരു നഗരത്തിനടത്തുള്ള സദാശിവനഗര്‍ പൊലീസ് സ്റ്റേഷന് മുന്പില് സമരം ചെയ്ത ബിജെപി നേതാവ് സുനില്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം 1992ലെ കര്‍സേവയില്‍ പങ്കെടുത്തു എന്നാരോപിച്ച് ഹുബ്ബളിയിലെ ഹിന്ദുപ്രവര്ത്തകന് സുനില്‍ പൂജാരിയെയും അറസ്റ്റ് ചെയ്തിരിക്കുകയാണ് കര്‍ണ്ണാടക പൊലീസ്. ഇതിനെതിരെ ജനവരി 9ന് വന്‍പ്രക്ഷോഭം സംസ്ഥാനവ്യാപകമായി പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിജയേന്ദ്ര യെദിയൂരപ്പ.
മാംഗളൂരുവില്‍ കുക്കര്‍ സ്ഫോടനം നടത്തിയ തീവ്രവാദിയെ ഒരു പ്രത്യേകസമുദായത്തില്‍പ്പെട്ട ആളായതിനാല്‍ നിരപരാധിയായും 31 വര്‍ഷം മുന്‍പ് കര്‍സേവയില്‍ പങ്കെടുത്തവരെ കൊടിയ കുറ്റവാളിയാക്കി അറസ്റ്റ് ചെയ്യുകയുമാണ് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.
ഉത്തര്‍ പ്രദേശില്‍ അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ നടത്തുന്ന ഈ അറസ്റ്റ് ഒരു പ്രത്യേക സമുദായത്തിന്റെ നിര്‍ദേശപ്രകാരം നടത്തുന്നതാണെന്നും വിജയേന്ദ്ര കുറ്റപ്പെടുത്തി.
31 വര്‍ഷം മുന്‍പ് കര്‍സേവയില്‍ പങ്കെടുത്ത പലരും ഇപ്പോള്‍ 70 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. അവരെ ഇപ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം നടത്തുന്നത് ഈ സര്‍ക്കാര്‍ മറ്റാരെയൊക്കെയോ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ്. ഇത് പാകിസ്ഥാന് ചാരസംഘടനയായ ഐഎസ് ഐയുടെ സര്‍ക്കാരാണെന്നും വിജയേന്ദ്ര യെദിയൂരപ്പ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: