കേപ്ടൗണ്‍: രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഒന്നര ദിവസം കൊണ്ട് അവസാനിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ. ഏഴ് വിക്കറ്റിനായിരുന്നു ജയം.
രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയെ 176ന് പുറത്താക്കിയ ഇന്ത്യക്ക് 79 റണ്‍സ് ആയിരുന്നു ജയിക്കാന്‍ വേണ്ടത്. ആക്രമിച്ചു കളിച്ച ഇന്ത്യ 12 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി.ഇതോടെ രണ്ട് മത്സര പരമ്പര 1-1 എന്ന് സമനിലയിലായി.
നേരത്തെ ടി20 പരമ്പരയും 1-1 എന്ന നിലയില്‍ അവസാനിച്ചിരുന്നു. എന്നാല്‍ ഏകദിന പരമ്പര ഇന്ത്യ 2-1ന് നേടിയിരുന്നു.
രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്കായി ജെയ്‌സ്വാളും രോഹിതും ആക്രമിച്ച് കളിച്ചാണ് തുടങ്ങിയത്. ജയ്‌സ്വാള്‍ 23 പന്തില്‍ നിന്ന് 28 റണ്‍സെടുത്തു. ബര്‍ഗറിനാണ് വിക്കറ്റ്.ശുഭമാന്‍ ഗില്‍ 10 റണ്‍സ് എടുത്ത് റബാദയുടെ പന്തില്‍ പുറത്തായി. കോഹ്ലി 16 റണ്‍സ് എടുത്ത് പുറത്തായി. 17 റണ്‍സ് എടുത്ത രോഹിതും 4 റണ്‍സ് എടുത്ത ശ്രേയസും ചേര്‍ന്ന് ഇന്ത്യയെ വിജയത്തില്‍ എത്തിച്ചു.
ആകെ 107 ഓവറാണ് ഈ ടെസ്റ്റ് നീണ്ടു നിന്നത്. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ടെസ്റ്റ് മത്സരമാണിത്.
ഇന്നലത്തെ സ്‌കോറായ 62-3 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ദക്ഷിണാഫ്രിക്ക ജസ്പ്രീത് ബുമ്രയുടെ ബൗളിംഗിന് മുന്നില്‍ തകര്‍ന്നു. ഇന്നലെ ഒരു വിക്കറ്റ് എടുത്ത ബുമ്ര ഇന്ന് തുടര്‍ച്ചയായ ഇടവേളകളില്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ വീഴ്‌ത്തി. മര്‍ക്രം 106 റണ്‍സ് എടുത്ത് പുറത്തായി.
ബുമ്രയുടെ പന്തില്‍ മാക്രത്തിന്റെ ഒരു ക്യാച്ച് കെ എല്‍ രാഹുല്‍ നഷ്ടപ്പെടുത്തിയത് ഇന്ത്യക്ക് വലിയ തിരിച്ചടിയായെങ്കിലും പിന്നീട് സിറാജ് മാക്രത്തെ പുറത്താക്കി.
ഇന്ത്യക്ക് വേണ്ടി ബുമ്ര ആറ് വിക്കറ്റും മുകേഷ് കുമാര്‍ രണ്ട് വിക്കറ്റും വീഴ്‌ത്തി. സിറാജും പ്രസീദും ഒരോ വിക്കറ്റ് വീതം നേടി. നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 55 റണ്ണിന് എല്ലാവരും പുറത്തായിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 153 റണ്‍സിനും അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: