തിരുവനന്തപുരം: കമലേശ്വരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. കമലേശ്വരം സ്വദേശി സുജിത് ആണ് മരിച്ചത്. സംഭവത്തിൽ സുജിത്തിന്റെ സുഹൃത്ത് ജയൻ പൂന്തുറയെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം പ്രതി ജയൻ തന്നെയാണ് പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: