Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദിവ്യാംഗ മിത്രങ്ങളെ ക്ഷണിച്ച് സക്ഷമ; സമൂഹത്തിന്റെ ശ്രദ്ധ ഏറ്റവും അര്‍ഹിയ്‌ക്കുന്ന സഹോദരങ്ങള്‍ക്ക് കൈത്താങ്ങ്

ഭിന്നശേഷിക്കാരുടെ സമഗ്ര ക്ഷേമത്തിനായി ദേശീയ തലത്തില്‍ പ്രവര്‍ത്തിയ്‌ക്കുന്ന സംഘടനയാണ് സക്ഷമ

Janmabhumi Online by Janmabhumi Online
Jan 4, 2024, 09:04 am IST
in Kerala, News
FacebookTwitterWhatsAppTelegramLinkedinEmail

ദിവ്യാംഗ് ജന്‍ അഥവാ ദിവ്യാംഗര്‍ എന്നാണ് ഭിന്നശേഷിക്കാരെ ഇന്നത്തെ ഭാരത സര്‍ക്കാര്‍ വിശേഷിപ്പിയ്‌ക്കുന്നത്. നമ്മുടെ ഭരണാധികാരികളുടെ കാഴ്ചപ്പാടില്‍ വന്നിരിയ്‌ക്കുന്ന കാതലായ മാറ്റത്തിന്റെ തെളിവാണിത്. ഭിന്നശേഷിക്കാരായ പൗരന്മാര്‍ മറ്റാരേയും പോലെ നമ്മുടെ സമൂഹത്തിന്റെ മുന്നേറ്റത്തില്‍ പങ്ക് വഹിയ്‌ക്കാനുള്ളവരാണ് എന്ന കാഴ്ചപ്പാടാണത്. അവര്‍ക്ക് അതിനുള്ള പങ്കാളിത്തവും അവസരവും കൊടുക്കണം. അവരില്‍ കലാകാരന്മാരുണ്ട്, കവികളുണ്ട്, സ്റ്റീഫന്‍ ഹോക്കിന്സിനെ പോലുള്ള ശാസ്ത്രജ്ഞരുണ്ട്. അത്തരം പ്രതിഭകള്‍ വളര്‍ന്നു വികസിയ്‌ക്കണമെങ്കില്‍, സമൂഹത്തിന്റെ പ്രത്യേക ശ്രദ്ധ അവരിലേയ്‌ക്ക് എത്തണം. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുടേയും മെഡിക്കല്‍ സയന്‍സിന്റെയും ഗുണഫലങ്ങള്‍ അവര്‍ക്ക് സുലഭമാകണം.

ഭിന്നശേഷിക്കാരുടെ സമഗ്ര ക്ഷേമത്തിനായി ദേശീയ തലത്തില്‍ പ്രവര്‍ത്തിയ്‌ക്കുന്ന സംഘടനയാണ് സക്ഷമ. RPWD Act 2016 അനുസരിച്ചുള്ള 21 തരം ഭിന്നശേഷി വിഭാഗങ്ങളേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് സക്ഷമ പ്രവര്‍ത്തിയ്‌ക്കുന്നത്. ശാരീരികവും, മാനസികവും, ബുദ്ധിപരവുമായ വെല്ലുവിളികള്‍ നേരിട്ട് ജീവിയ്‌ക്കുന്ന സഹോദരങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, വ്യക്തിഗത മികവുകളുടെ പരിപോഷണം തുടങ്ങിയ സമഗ്രമായ പ്രവര്‍ത്തനങ്ങളാണ് സക്ഷമ നടത്തുന്നത്.

ദിവ്യാംഗ ക്ഷേമത്തിന് ആവശ്യമായ ഉപകരണങ്ങള്‍, ഭക്ഷ്യധാന്യ കിറ്റ്, വസ്ത്രം, ഔഷധം തുടങ്ങിയവയുടെ വിതരണം, പഠന സഹായം, കൗണ്‍സലിംഗ് കേന്ദ്രങ്ങള്‍, തെറാപ്പി സെന്‍ററുകള്‍, നേത്രദാന ബോധവല്‍ക്കരണം, കുടുംബ സുരക്ഷയ്‌ക്കായി ഇന്‍ഷുറന്‍സ് സംവിധാനം, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ലഭ്യമാക്കല്‍, പൊതുസ്ഥലങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ തുടങ്ങിയവയാണ് സക്ഷമയുടെ മുഖ്യ പ്രവര്‍ത്തനങ്ങള്‍.

ഈശ്വരോപാസനയോടൊപ്പം മനുഷ്യസേവനവും നമ്മുടെ ഓരോരുത്തരുടേയും കടമയാണ്. ഭാരതീയ കാഴ്ചപ്പാടനുസരിച്ച് എല്ലാവരിലും ഈശ്വരചൈതന്യം കുടികൊള്ളുന്നുണ്ട്. നാം മറ്റുള്ളവരെ സഹായിയ്‌ക്കുകയല്ല സേവിയ്‌ക്കുകയാണ് വേണ്ടതെന്ന് ശ്രീരാമകൃഷ്ണപരമഹംസന്‍ പറഞ്ഞത് അതുകൊണ്ടാണ്. മറ്റുള്ളവരെ സേവിയ്‌ക്കുന്നതിലൂടെ നാം ഈശ്വരനെ തന്നെയാണ് സേവിയ്‌ക്കുന്നത്. നമ്മുടെ ക്ഷേത്രങ്ങള്‍ മറ്റു പലതരത്തിലുള്ള ആഘോഷങ്ങള്‍ക്കും ധാരാളം ധനം ചെലവു ചെയ്യുന്നുണ്ട്. എന്നാല്‍ യുഗപുരുഷനും സദ്‌ ഗുരുവുമായ ശ്രീരാമകൃഷ്ണനെ പോലൊരു ഋഷി ചൂണ്ടിക്കാണിച്ചു തന്ന ഈ വഴി പിന്തുടരാന്‍ ശ്രമിയ്‌ക്കുന്ന എത്ര ആരാധനാലയങ്ങള്‍ നമുക്കുണ്ട് എന്നാലോചിയ്‌ക്കേണ്ടതല്ലേ ?

മാനവ സേവയാണ് യഥാര്‍ത്ഥ മാധവസേവ എന്ന തത്വം പ്രായോഗിക തലത്തില്‍ കാണിച്ചു കൊടുത്ത് ഭക്തസമൂഹത്തിന് മാതൃക കാട്ടേണ്ട കേന്ദ്രങ്ങളല്ലേ നമ്മുടെ ക്ഷേത്രങ്ങള്‍ ? ക്ഷേത്ര ഉപയോഗത്തിനായി ഉല്‍പ്പന്നങ്ങളും സേവനങ്ങളും തെരഞ്ഞെടുക്കുമ്പോള്‍ ഭിന്നശേഷി സഹോദരങ്ങള്‍ക്ക്‌ മുന്‍ഗണന കൊടുക്കാന്‍ കഴിയില്ലേ ? ക്ഷേത്രഭരണ സമിതികള്‍ക്ക് ഒരു അജണ്ടയായി തന്നെ ഇത് നടപ്പാക്കാന്‍ കഴിയേണ്ടതല്ലേ ? എത്രയോ നല്ല പാട്ടുകാര്‍ ഈ വിഭാഗത്തിലുണ്ട്. അവരുടെ ഗാനമേള ട്രൂപ്പുകളും ഭജന ട്രൂപ്പുകളും ധാരാളമുണ്ട്. ഉദാഹരണത്തിന് സക്ഷമയുടെ കീഴില്‍ സക്ഷമ കലാഞ്ജലി എന്ന ഭിന്നശേഷി കലാകാരന്മാരുടെ ട്രൂപ്പ് പ്രവര്‍ത്തിച്ചു വരുന്നു. ഇത്തരം സംരംഭങ്ങള്‍ക്ക് കൊടുക്കുന്ന അവസരങ്ങള്‍ ദിവ്യാംഗര്‍ക്കാകമാനം ഊര്‍ജ്ജം പകരും. ഇക്കാര്യം സമൂഹത്തിന്റെ ശ്രദ്ധയില്‍ വരേണ്ടതുണ്ട്. എല്ലാ ക്ഷേത്രങ്ങളും തങ്ങളുടെ വാര്‍ഷിക ബജറ്റില്‍ ഒരു നിശ്ചിത തുക സാമൂഹ്യ സേവാ കാര്യങ്ങള്‍ക്കായി വക കൊള്ളിയ്‌ക്കണം. ആരാധനയുടെ ഭാഗമായി തന്നെ അതിനെ കാണണം. നെറ്റിപ്പട്ടം പോലുള്ള അലങ്കാര വസ്തുക്കള്‍ ഉണ്ടാക്കുന്ന ഭിന്നശേഷിക്കാര്‍, വാദ്യോപകരണങ്ങള്‍ ഉണ്ടാക്കുന്നവര്‍, മാല കെട്ടുന്നവര്‍, ഇരുമുടി സഞ്ചി പോലുള്ളവ തയ്‌ക്കുന്നവര്‍, പാരമ്പര്യ രീതിയില്‍ ഭസ്മവും കുങ്കുമവും മറ്റും തയ്യാറാക്കാന്‍ കഴിയുന്നവര്‍, തോരണങ്ങളും കൊടിക്കൂറകളും മറ്റും ഉണ്ടാക്കുന്നവര്‍ ഇങ്ങനെ ഭിന്നശേഷി സമൂഹത്തെ പ്രോത്സാഹിപ്പിയ്‌ക്കാന്‍ എത്രമാത്രം അവസരങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. ക്ഷേത്ര സമിതികള്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുത്താല്‍ പരിസരത്തുള്ള ഇത്തരം സഹോദരങ്ങളെ കണ്ടെത്തി അവരുടെ വാസനകള്‍ക്ക് അനുസരിച്ചുള്ള പരിശീലനങ്ങള്‍ നല്കി ഇത്തരം സംരംഭങ്ങളില്‍ പങ്കാളികളാക്കാന്‍ മറ്റ് സാമൂഹ്യ സംഘടനകളും യത്നിയ്‌ക്കും എന്ന കാര്യത്തില്‍ സംശയമില്ല.

2024 ജനുവരി 4 മുതല്‍ ഫെബ്രുവരി 4 വരെ സക്ഷമയുടെ ഭിന്നശേഷി സേവാനിധി സമാഹരണ മാസമായി ആചരിക്കുന്നു. ദിവ്യാംഗരോട് അനുഭാവം പുലര്‍ത്തുന്ന ഓരോരുത്തരും ചെറിയ ഒരു തുക സംഭാവന നല്കി സ്വയം ഒരു ദിവ്യാംഗമിത്രം ആയി മാറുകയാണ് ഈ പരിപാടിയിലൂടെ സക്ഷമ പ്രതീക്ഷിയ്‌ക്കുന്നത്. ഒപ്പം ദിവ്യാംഗരുടെ പ്രശ്നങ്ങള്‍ സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും, മുകളില്‍ സൂചിപ്പിച്ചതു പോലെ അവയ്‌ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങളെ കുറിച്ചുള്ള ചിന്തകള്‍ ക്ഷണിയ്‌ക്കാനും ഈയവസരം ഉപയോഗപ്പെടുത്തുന്നു.

Tags: സക്ഷമSakshamaDivyamga MithamSakshama Keralam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി സൂവര്‍ണ ജൂബിലി വേദിയില്‍ സക്ഷമയുടെ കലാവിരുന്ന്‌
Kerala

സക്ഷമ കലാഞ്ജലി; ഈശ്വരന്‍ തൊട്ട പ്രതിഭകളുടെ വിരുന്ന്

Kerala

സക്ഷമയുടെ ഓട്ടിസം ബോധവല്‍ക്കരണ ദിനാചരണം സംസ്ഥാന തല ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വ്വഹിച്ചു

സക്ഷമയുടെ നേതൃത്വത്തില്‍ നടന്ന ഓട്ടിസം ബോധവത്കരണ ദിനാചരണം രാജ്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം നിര്‍വ്വഹിക്കുന്നു
News

ഭിന്നശേഷിക്കാരെ ഒപ്പം നിര്‍ത്താനുള്ള മനസ് സമൂഹത്തിന് ഉണ്ടാകണം: ഗവര്‍ണര്‍

Kerala

‘സൂര്‍സാഗര്‍ 2025’ – സക്ഷമയുടെ നേതൃത്വത്തില്‍ ഭക്ത സൂര്‍ദാസ് ജയന്തി ആഘോഷം

Kerala

നേത്ര കുംഭയിലേക്ക് നയനാമൃതവുമായി സക്ഷമ കേരളവും

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുന്നു: 11 ജില്ലകളിൽ റെഡ് അലർട്ട്: വ്യാപക നാശനഷ്ടം, അവധി

മുതിർന്ന സിപിഎം നേതാക്കൾ പ്രതികളായുള്ള കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി ഇന്ന് കുറ്റപത്രം സമർപ്പിക്കും

ഒമാനില്‍ മാന്‍ഹോളില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി നഴ്സ് മരിച്ചു

ഉര്‍സുല വോണ്‍ വിളിച്ചു, തീരുവക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന് സമയപരിധി നീട്ടി നല്‍കി ട്രംപ്

വയനാട്ടിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു: കുട്ടികളിൽ ഒരാൾക്ക് പരിക്ക്, ഭയന്നോടിയ മറ്റൊരു കുട്ടിയെ കാണാനില്ല

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാം, മലയോര മേഖലകളിലുള്ളവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം

ഈ ഉണ്ടകള്‍ക്ക് ഒരു ലക്ഷ്യമുണ്ട് ! മൃഗങ്ങള്‍ കാടിറങ്ങുന്നതു തടയും, വാഴൂരിനാവുന്നത് ഇതാണ്

പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടത് ആരൊക്കെ? എന്താണ് പ്രയോജനം?

മുങ്ങിയ കപ്പലിലെ കണ്ടെയ്‌നര്‍ കരുനാഗപ്പള്ളി ചെറിയഴീക്കല്‍ തീരത്ത് അടിഞ്ഞു, തീരദേശ വാസികളെ ഒഴിപ്പിച്ചു

എന്താണ് അയ്യപ്പന്‍ തീയാട്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies