വാരാണസി: ജ്ഞാന്‍വാപി മന്ദിരത്തിന്റെ സര്‍വേ റിപ്പോര്‍ട്ട് ഉടന്‍ പരസ്യപ്പെടുത്തരുതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) കോടതിയില്‍.
കുറഞ്ഞത് നാലാഴ്ചയെങ്കിലും സര്‍വേ റിപ്പോര്‍ട്ട് പരസ്യമാക്കരുതെന്നാണ് എഎസ്‌ഐ ഇന്നലെ വാരാണസി കോടതിയോട് അഭ്യര്‍ത്ഥിച്ചത്. തുടര്‍ന്ന് ജഡ്ജി എ.കെ. വിശ്വേഷ് കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിയതായി ഭക്തര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. മദന്‍ മോഹന്‍ യാദവ് പറഞ്ഞു.
ഡിസംബര്‍ 18നാണ് മുദ്രവച്ച കവറില്‍ എഎസ്ഐ സര്‍വേ റിപ്പോര്‍ട്ട് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചത്. പതിനേഴാം നൂറ്റാണ്ടിലെ മസ്ജിദ് മുമ്പ് നിലവിലുണ്ടായിരുന്ന ക്ഷേത്രത്തിന് മുകളില്‍ നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയ ഹര്‍ജിയിലാണ് കഴിഞ്ഞ വര്‍ഷം ജൂലൈ 21ന് ജില്ലാകോടതി ജ്ഞാന്‍വാപിയില്‍ സര്‍വേക്ക് ഉത്തരവിട്ടത്. തുടര്‍ന്നാണ് കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ജ്ഞാന്‍വാപി പരിസരത്ത് എഎസ്ഐ ശാസ്ത്രീയ സര്‍വേ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക