Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വടക്കുന്നാഥന്റെ മണ്ണിലെ വനിതാ മുന്നേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2024, 05:00 am IST
in Editorial

ആധുനിക ഭാരതത്തില്‍ സ്ത്രീ ശാക്തീകരണത്തിന്റെ ശക്തനായ വക്താവും പ്രയോക്താവുമായ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വടക്കുന്നാഥന്റെ മണ്ണിലെ വനിതാ സംഗമം പ്രതീക്ഷിച്ചതുപോലെ വന്‍ വിജയമായിത്തീര്‍ന്നു. പതിറ്റാണ്ടുകളായി വിവിധ രാഷ്‌ട്രീയപാര്‍ട്ടികളുടെ അധരവ്യായാമത്തില്‍ ഒതുങ്ങിനിന്നിരുന്ന പാര്‍ലമെന്റിലെയും നിയമസഭകളിലെയും വനിതാ സംവരണം യാഥാര്‍ത്ഥ്യമാക്കുന്ന നിയമം കൊണ്ടുവന്ന മോദിയെ അനുമോദിക്കാന്‍ ബിജെപി സംഘടിപ്പിച്ച ഈ വനിതാ സംഗമം ഒരേസമയം പാര്‍ട്ടിയുടെ കരുത്തും, മോദി സര്‍ക്കാരിനോട് സ്ത്രീ സമൂഹത്തിനുള്ള ആഭിമുഖ്യവും പ്രകടമാകുന്നതായിരുന്നു. സ്ത്രീകള്‍ക്ക് മാത്രമായുള്ള സമ്മേളനത്തില്‍ ലക്ഷത്തിലേറെ പേരാണ് അണിനിരന്നത്. കായികരംഗത്ത് ഭാരതത്തിന്റെ അഭിമാനതാരങ്ങളായ പി.ടി. ഉഷ എംപിയും മിന്നുമണിയും, അനേകം വേഷങ്ങളിലൂടെ അഭിനയരംഗത്തെ അവസാന വാക്കായ സിനിമാതാരം ശോഭനയും, ബിസിനസ്സ് രംഗത്ത് സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമായ ബീന കണ്ണനും, അനുപമമായ സംഗീതത്തിലൂടെ അന്ധതയെ തോല്‍പ്പിച്ച വൈക്കം വിജയലക്ഷ്മിയും, ഇടതു ദുര്‍ഭരണത്തിനെതിരെ ആഞ്ഞടിച്ച് അവകാശത്തിനുവേണ്ടി പോരാടുന്ന മറിയക്കുട്ടിയുമൊക്കെ അണിനിരന്ന വേദി പുതിയൊരു മാറ്റത്തിന് പിറവി കുറിച്ചിരിക്കുകയാണ്. ദേശീയ രാഷ്‌ട്രീയത്തിന്റെ മുഖ്യധാരയില്‍ അണിനിരക്കാന്‍ കേരളത്തിലെ ചിന്താശേഷിയുള്ള സ്ത്രീ സമൂഹത്തിനും പ്രചോദനം നല്‍കുന്ന ഒന്നായി ‘നാരീശക്തി മോദിക്കൊപ്പം’ എന്ന പരിപാടി മാറിയിരിക്കുകയാണ്.

ഒന്‍പതുവര്‍ഷക്കാലത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണം വനിതാശാക്തീകരണത്തില്‍ ഒരു കുതിച്ചുചാട്ടം തന്നെയാണ് സംഭവിച്ചത്. പോലീസിലും കായികരംഗത്തും ശാസ്ത്ര സാങ്കേതിക രംഗത്തുമൊക്കെ സ്ത്രീകളുടെ പ്രാതിനിധ്യം വന്‍തോതില്‍ വര്‍ധിച്ചു. സായുധസേനയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ലഭിച്ചുവെന്നുമാത്രമല്ല, ഉന്നതമായ പദവികള്‍ അവര്‍ക്ക് ലഭിക്കുകയും ചെയ്തിരിക്കുന്നു. പ്രസവാവധി 26 ആഴ്ചയാക്കി ഉയര്‍ത്തിയും, പിഎം മാതൃവന്ദന യോജനയ്‌ക്ക് കീഴില്‍ മൂന്നുകോടിയിലേറെ വനിതകള്‍ക്ക് ആനുകൂല്യം നല്‍കിയും 27 കോടി വനിതകള്‍ക്ക് ഒരു രൂപയ്‌ക്ക് സാനിറ്ററി പാഡുകള്‍ ലഭ്യമാക്കിയും, മൂന്നു കോടിയിലേറെ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് എടുപ്പിച്ചും 27 കോടി പേര്‍ക്ക് മുദ്ര ലോണ്‍ അനുവദിച്ചുമൊക്കെ സ്ത്രീശാക്തീകരണമെന്നത് മഹത്തായ മുന്നേറ്റമാക്കി മാറ്റുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. വികസനത്തിന്റെ ഗുണഭോക്താക്കളാവുക എന്ന അവസ്ഥയില്‍നിന്ന് വികസനം കൊണ്ടുവരുന്നവരായി സ്ത്രീകള്‍ മാറിയെന്നതാണ് ശ്രദ്ധേയമായ കാര്യം. മിഷന്‍ പോഷന്‍, മിഷന്‍ ശക്തി, ഉജ്വല യോജന എന്നിങ്ങനെയുള്ള പദ്ധതികളിലൂടെ സ്ത്രീശാക്തീകരണത്തിന്റെ പുതിയൊരു യുഗം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. വികസനത്തിന്റെ ഈ മുന്നേറ്റത്തില്‍ കേരളത്തിലെ വനിതകളും പങ്കാളികളാണെങ്കിലും പൂര്‍ണമായി ഫലപ്രാപ്തിയിലെത്താന്‍ ഇവിടുത്തെ അന്ധമായ രാഷ്‌ട്രീയ വിരോധം അവരെ അനുവദിക്കുന്നില്ല. ഇടതു-വലതു മുന്നണികളുടെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായി കേരളത്തിലെ വനിതകള്‍ ഒരു സമൂഹമെന്ന നിലയ്‌ക്ക് അതിക്രമങ്ങള്‍ നേരിടുകയും ചൂഷണത്തിന് വിധേയരാവുകയും ചെയ്യുകയാണ്. ഈ അവസ്ഥയ്‌ക്ക് മാറ്റം വരണമെങ്കില്‍ നാരീ ശക്തിയെ മാനിക്കുകയും, രാഷ്‌ട്രപുരോഗതിക്ക് ഇത് വിനിയോഗിക്കുകയും ചെയ്യുന്ന രീതി കേരളത്തിലും നിലവില്‍ വരണം. ഈ ദിശയില്‍ ഒരു വഴിത്തിരിവാണ് ‘നാരീശക്തി മോദിക്കൊപ്പം’ എന്ന വനിതാ സംഗമം. സ്ത്രീസമൂഹത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ ഞാന്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നുവെന്ന ശോഭനയുടെ വാക്കുകള്‍ ഇതിന് തെളിവാണ്.

ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ സ്ത്രീകള്‍ക്കുവേണ്ടി ഇതിനോടകം ചെയ്തിട്ടുള്ള കാര്യങ്ങള്‍ അക്കമിട്ട് നിരത്തി പ്രധാനമന്ത്രി നടത്തിയ പ്രസംഗം ആവേശദായകമായിരുന്നു. മുത്തലാഖ് നിരോധിക്കാന്‍ കഴിഞ്ഞതും, വനിതാ സംവരണനിയമം കൊണ്ടുവരാന്‍ കഴിഞ്ഞതും മോദി ഗ്യാരന്റിയാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞ പ്രധാനമന്ത്രി, സ്ത്രീകളുടെ ശക്തിയാണ് ഭാരതത്തെ വികസിത രാഷ്‌ട്രമാക്കുന്നതിന്റെ ഏറ്റവും വലിയ ഉറപ്പെന്നാണ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ്സിന്റെയും ഇടതു പാര്‍ട്ടികളുടെയുമൊക്കെ സര്‍ക്കാരുകള്‍ സ്ത്രീ ശക്തിക്ക് വിലകല്‍പ്പിച്ചില്ലെന്നും, ഇതുകൊണ്ടാണ് വനിതാ സംവരണത്തിന്റെ കാര്യത്തില്‍ ദശകങ്ങളായി തീരുമാനമെടുക്കാതിരുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മുത്തലാഖില്‍നിന്ന് മുസ്ലിംസ്ത്രീകള്‍ക്ക് മോചനം നല്‍കിയത് തന്റെ സര്‍ക്കാരാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രാജ്യത്ത് ദരിദ്രരും യുവാക്കളും കര്‍ഷകരും സ്ത്രീകളും എന്നിങ്ങനെ നാല് ജാതികളെ മാത്രമാണ് തന്റെ സര്‍ക്കാര്‍ കാണുന്നതെന്നും, ഇവരുടെ വികസനമാണ് നാടിന്റെ വികസനമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളം ഒരു രാഷ്‌ട്രീയ മാറ്റത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് ബിജെപി ഭരണമുള്ള സംസ്ഥാനങ്ങള്‍ വികസനത്തിലും സ്ത്രീശാക്തീകരണത്തിലുമൊക്കെ മുന്നേറുന്ന കാഴ്ച കേരളത്തിലെ സ്ത്രീകളും കാണുന്നുണ്ട്. ഇടതുഭരണത്തില്‍ സമ്പദ്‌വ്യവസ്ഥ തകര്‍ന്ന് വികസനം അസാധ്യമായിരിക്കുന്ന ഒരു സാഹചര്യത്തില്‍ നിന്ന് കേരളത്തിന് മോചനം വേണമെന്നുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം അണിനിരക്കുകയാണ് വേണ്ടതെന്ന തിരിച്ചറിവ് നേടുകയാണ് കേരളത്തിലെ സ്ത്രീസമൂഹവും.

 

Tags: women empowermentVadakumnathanWomen's movement
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ന് രാജ്യത്തെ മൂന്ന് കോടി സഹോദരിമാർ ലക്ഷപതി ദീദികളായി മാറിയിരിക്കുന്നു , അമ്മ സഹോദരിമാരെ ഓർത്ത് അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി

India

സ്ത്രീവിരുദ്ധ ചിന്ത കോൺഗ്രസിന്റെ ഡിഎൻഎയിൽ തന്നെയുണ്ട്…വന്ദേമാതരം ദുർഗ്ഗാ ദേവിയെ ചിത്രീകരിക്കുന്നുവെന്നും കങ്കണ റണാവത്ത്

India

“തൊഴിലാളികളുടെ കുടുംബങ്ങൾ സമൂഹത്തിന്റെ നട്ടെല്ല് ” ; നിർമാണ തൊഴിലാളികളുടെ പെൺമക്കളുടെ വിവാഹത്തിന് 85,000 രൂപ വരെ ധനസഹായം നൽകുമെന്ന് യോഗി

India

“എണ്ണമറ്റ പെൺകുട്ടികളെ ഭയമില്ലാതെ സ്വപ്നം കാണാൻ പ്രചോദിപ്പിച്ചു ” : രാഹുലിന്റെ വാക്കുകളിൽ നിഴലിക്കുന്നത് നരേന്ദ്ര ഭാരതത്തിലെ സ്ത്രീ ശാക്തീകരണം തന്നെ

India

ഒരു കോടിയിലധികം തൊഴിലവസരങ്ങൾ ഉറപ്പാക്കും ; വനിതാ സംരംഭകർക്ക് പൂർണ്ണ പിന്തുണ ; പിന്നാക്ക വിഭാഗങ്ങളെയും ചേർത്ത് നിർത്തി എൻ‌ഡി‌എയുടെ പ്രകടന പത്രിക 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.