കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയെങ്കിലും ബാറ്റിംഗ് തകര്‍ച്ച നേരിട്ടു.ഇന്ത്യ 153 റണ്‍സിന് എല്ലാവരും പുറത്തായി.98 റണ്‍സിന്റെ ലീഡാണ് ഉളളത്.
153-4 എന്ന നിലയില്‍ നിന്ന് 153 ന് എല്ലാവരും പുറത്താകുന്ന അമ്പരപ്പുളവാക്കുന്ന ദൃശ്യങ്ങളാണ് കേപ് ടൗണില്‍ കണ്ടത്.ഒരു റണ്‍ പോലും എടുക്കാതെ ആണ് ഇന്ത്യക്ക് അവസാന ആറ് വിക്കറ്റുകള്‍ നഷ്ടമായത്.
അവസാന നാലു ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്‍സെടുക്കാതെ പുറത്തായി. ആകെ 6 താരങ്ങളാണ് റണ്‍സെടുക്കാതെ പുറത്തായത്. 46 റണ്‍സ് എടുത്ത കോഹ്ലി, 39 റണ്‍ എടുത്ത രോഹിത്, 36 റണ്‍ എടുത്ത് ഗില്‍, രാഹുല്‍ 8 എന്നിവര്‍ മാത്രമാണ് ഇന്ത്യക്കായി റണ്‍സ് കൂട്ടിച്ചേര്‍ത്തത്.
ദക്ഷിണാഫ്രിക്കക്ക് ആയി റബാഡ,ബര്‍ഗര്‍, എങിഡി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 23.2 ഓവറില്‍ 55 റണ്‍സിന് എല്ലാവരും പുറത്തായി.ദക്ഷിണാഫ്രിക്കയുടെ രണ്ട് താരങ്ങള്‍ മാത്രമെ രണ്ടക്കം കണ്ടുളളൂ. 15 റണ്‍സ് എടുത്ത കരെല് വെരെയ്നെയും 12 റണ്‍സ് എടുത്ത ബെഡിങ്ഹാമുമാണ് ഇവര്‍.
മക്രം 2, എല്‍ഗര്‍ 4, സോര്‍സി 2, സ്റ്റബ്സ് 3, യാന്സന് 0 എന്നിവര്‍ നിരാശപ്പെടുത്തി. സിറാജ് 9 ഓവറില്‍ നിന്ന് 15 റണ്‍സ് വിട്ടുനല്‍കി 6 വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുമ്ര 25 റണ്‍സ് വിട്ടു നല്കി 2 വിക്കറ്റും, മുകേഷ് കുമാര്‍ റണ്‍സ് വഴങ്ങാതെ 2 വിക്കറ്റും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: