ഞാന്‍ കര്‍മ്മജന്യ ഫലം ത്യജിച്ചിരിക്കുന്നുവെന്ന് എപ്പോഴാണ് എനിക്ക് മനസ്സിലാവുക? (കൃഷ്ണാര്‍ജുന സംവാദത്തില്‍ അര്ജുനനന് ഭഗവാന് കൃഷ്ണനോട് ചോദിക്കുന്നത്)
എപ്പോള്‍ നിന്റെ ബുദ്ധി, മോഹത്തില്‍ നിന്നുണ്ടായ വിഷമസ്ഥിതിയെ തരണം ചെയ്യുന്നുവോ, അപ്പോള്‍ നീ ഇഹപരലോകങ്ങളിലെ കേട്ടതും കേള്‍ക്കാവുന്നതുമായ സുഖഭോഗങ്ങളിലെല്ലാം വിരക്തനായി തീരും.
വൈരാഗ്യമുണ്ടായാല്‍ പിന്നെ സമത്വബുദ്ധി എപ്പോള്‍ ലഭിക്കും?
വിഭിന്നാശയങ്ങള്‍ ശ്രവിച്ചു കുഴങ്ങിയ നിന്റെ ബുദ്ധി എപ്പോള്‍ അചഞ്ചലവും (ധ്യാനത്തില്‍) ഈശ്വരങ്കലുറച്ചതുമായിത്തീരുന്നുവോ, അപ്പോള്‍ നീ യോഗത്തെ പ്രാപിക്കും. അതായത്, പരമാത്മാവുമായി നിത്യസംയോഗം സംഭവിക്കും.
സമത്വം നേടിയ സ്ഥിരബുദ്ധിയുള്ള ഒരു മനുഷ്യന്റെ സവിശേഷതകള്‍ എന്തൊക്കെയാണ്?
ഹേ പാര്‍ത്ഥ! ഒരു സാധകന് തന്റെ മനസ്സിലെ എല്ലാ ആഗ്രഹങ്ങളും ഉപേക്ഷിച്ച് തന്നില്‍ത്തന്നെ സംതൃപ്തനായിരിക്കുമ്പോള്‍, അവനെ സ്ഥിതപ്രജ്ഞന് (സ്ഥിരമായ ബുദ്ധിയുള്ളവന്) എന്ന് വിളിക്കുന്നു.
ആ സ്ഥിതപ്രജ്ഞന് എങ്ങനെയാണ് സംസാരിക്കുന്നത്?
അര്‍ജുനാ അദ്ദേഹത്തിന്റെ സംസാരം സാധാരണ ക്രിയാ രൂപത്തിലല്ല, പകരം ഭാവ രൂപത്തിലാണ്. വര്‍ത്തമാനകാലത്ത് പെരുമാറുമ്പോള്‍, ദുഃഖങ്ങള്‍ വരുമ്പോള്‍ മനസ്സില്‍ അസ്വസ്ഥനാകാത്തവനും, സുഖങ്ങള്‍ ലഭിക്കുമ്പോള്‍ മനസ്സില്‍ ആഗ്രഹങ്ങള്‍ ഇല്ലാത്തവനും, ആസക്തിയും ഭയവും ക്രോധവും ഇല്ലാത്തവനും ആയ മനനശീലനായ മനുഷ്യനെ സ്ഥിതപ്രജ്ഞന് എന്ന് വിളിക്കുന്നു. എല്ലായിടത്തും ആസക്തിയില്‍ നിന്ന് മുക്തനായ മനുഷ്യന് തന്റെ പ്രാരബ്ദ പ്രകാരം അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ സന്തോഷവാനാകുന്നില്ലയോ, പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ദ്വേഷിക്കുന്നില്ലയോ, അവന്റെ ബുദ്ധി സ്ഥിരമായി, അതായത്, ‘എനിക്ക് ഈശ്വരനെ പ്രാപിക്കണം’ എന്ന ദൃഢനിശ്ചയം സിദ്ധമായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: