ന്യൂദല്‍ഹി: അസമിലെ ഗോലാഘട്ടില്‍ നടന്ന വാഹനാപകടത്തില്‍ ഉണ്ടായ ജീവഹാനിയില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ വീതവും, പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ വീതവും സഹായധനവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
അസമിലെ ഗോലാഘട്ടില്‍ നടന്ന വാഹനാപകടത്തില്‍ ഉണ്ടായ ജീവഹാനിയില്‍ അത്യന്തം വേദനയുണ്ട്. ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എന്റെ അനുശോചനം അറിയിച്ചുകൊള്ളുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. പ്രാദേശിക ഭരണകൂടം ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പ് നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി എക്സിലെ പോസ്റ്റില്‍ കുറിച്ചു.
Pained by the loss of lives due to a road mishap in Golaghat, Assam. Condolences to the bereaved families. May the injured recover at the earliest. The local administration is providing all possible assistance to those affected. An ex-gratia of Rs. 2 lakh from PMNRF would be…
— PMO India (@PMOIndia) January 3, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: