ആലപ്പുഴ : ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തുന്ന ഭക്തരെ ബുദ്ധിമുട്ടിക്കുന്നതില്‍ ഹൈന്ദവ സമൂഹം പ്രതികരിക്കണമെന്ന് കേരള ക്ഷേത്ര സമന്വയ സമിതി. ശബരിമല തീര്‍ത്ഥാടകരെ വിവിധമാര്‍ഗ്ഗങ്ങളിലൂടെ ഞെക്കിപ്പിഴിയുകയും ദുരിതത്തിലാക്കുകയും ചെയ്യുന്ന ഈ ഹൈന്ദവ വിരുദ്ധ സര്‍ക്കാരിനെതിരേ, വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പഭക്തര്‍ ശക്തമായി പ്രതികരിക്കണമെന്ന് കേരള ക്ഷേത്ര സമന്വയ സമിതി ആലപ്പുഴ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സര്‍ക്കാരും, കെഎസ്ആര്‍ടിസിയും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പോലീസും ചേര്‍ന്ന് അയ്യപ്പ ഭക്തര്‍ക്കുനേരേ നടത്തുന്ന ക്രൂരമായ പീഡനങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ചചെയ്യപ്പെടണം. മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് സ്വന്തം വാഹനങ്ങളിലെത്തുന്ന തീര്‍ത്ഥാടകര്‍ ഉയര്‍ന്ന നിരക്ക് നല്കി കെഎസ്ആര്‍ടിസിയുടെ വാഹനത്തില്‍ കയറണമെന്ന് വാശിപിടിക്കുന്നതും അവരേ നിലയ്ക്കലില്‍ തടയുന്നതും, പിഞ്ചുകുട്ടികളും വൃദ്ധകളുമടങ്ങുന്ന ഭക്തരേ മത്തി നിറയ്ക്കുന്ന ലാഘവത്തോടെ കുത്തിനിറച്ച വാഹനങ്ങള്‍ മണിക്കൂറുകള്‍ പൊരിവെയിലത്ത് പിടിച്ചിട്ട് രസിക്കുകയും ചെയ്യുന്നത് കാടത്തമാണ്. ഇതിനെതിരേ വിവിധ സംസ്ഥാനങ്ങളിലെ ഹൈന്ദവ പ്രസ്ഥാനങ്ങള്‍ പ്രക്ഷോഭവുമായി ഇറങ്ങേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.
ജില്ലാ പ്രസിഡന്റ് വിജയബാബു രാമങ്കരി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കുടശ്ശനാട് മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മറ്റി ഭാരവാഹികളായി വിജയാബാബു രാമങ്കരി(പ്രസിഡന്റ്) കെ.എസ്. പ്രതാപ് പള്ളിപ്പുറം, വിജയഘോഷ് രാമങ്കരി, ഹരീഷ് ഹരിപ്പാട്, പി.എസ്. രാജന്‍പിള്ള (വൈസ്- പ്രസിഡന്റുമാര്‍) സിന്ധു രാജന്‍പിള്ള കല്ലുമല, ശ്രീകല ഹരിപ്പാട്, നിഖില്‍ രാജ് ചേര്‍ത്തല, വിജയലക്ഷ്മി ഓച്ചിറ, (ജനറല്‍ സെക്രട്ടറിമാര്‍) രാധാകൃഷ്ണന് കാവാലം, രാമചന്ദ്രന് പിള്ള മാവേലിക്കര, സുനില്‍ കുമാര്‍ രാമങ്കരി(സെക്രട്ടറിമാര്‍) സന്തോഷ്മോന് വേഴപ്ര (ട്രഷറര്‍) നന്ദനന്‍ പള്ളിപ്പുറം, ജയന് തിരുനല്ലൂര്‍ (പ്രവര്‍ത്തക സമിതി) എന്നിവരേ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: