ന്യൂദൽഹി: ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി പുതിയ അപ്ഡേറ്റുമായി ടെലഗ്രാം. ഡിലീറ്റ് ആനിമേഷനൊപ്പം വോയ്‌സ്, വീഡിയോ കോളുകളിൽ പുതിയ ഡിസൈനാണ് ടെലഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. പുതിയ യൂസർ ഇൻ്റർഫേസ് കുറച്ച് റിസോഴ്സുകൾ പ്രയോജനപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്. അതിനാൽ ഫോണുകളുടെ പെർഫോമൻസ് ബൂസ്റ്റും ബാറ്ററി ലൈഫും വർദ്ധിപ്പിക്കാനാകുമെന്ന് ടെലഗ്രാം അറിയിച്ചു.
കോളുകൾ പൂർണമായി പുനർരൂപകൽപ്പന ചെയ്തുകൊണ്ടാണ് പുതിയ അപ്ഡേറ്റ് വരുന്നത്. കോളിന്റെ നിലയെ അടിസ്ഥാനമാക്കി ചലനാത്മകമായി മാറുന്ന പുതിയ ആനിമേഷനുകളും മനോഹരമായ പശ്ചാത്തലങ്ങളും പുതിയ പതിപ്പിൽ ചേർക്കും. റിംഗിംഗ്, ആക്ടീവ് എന്നിവയായിരിക്കുമിത്. പുതിയ ഇന്റർഫേസിന് മുമ്പത്തേതിനേക്കാൾ സോഴ്സുകൾ ആവശ്യമാണ്. മികച്ച കോൾ നിലവാരവും പുതിയ അപ്ഡേറ്റിൽ ഉണ്ടാകും.
കഴിഞ്ഞ മാസം ടെലഗ്രാം ഐഫോൺ ഉപയോക്താക്കൾക്കായി “താനോസ് സ്നാപ്പ്” ഇഫക്ട് എന്ന പേരിൽ “വേപ്പറൈസ് ആനിമേഷൻ” പ്രഖ്യാപിച്ചിരുന്നു. തടസ്സമില്ലാത്തതും കൂടുതൽ കാര്യക്ഷമവുമായ ഉപയോക്തൃ അനുഭവം വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാണ്.
വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലുള്ള സ്റ്റോറി ഫീച്ചർ ടെലഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ സ്‌റ്റോറികൾ പോസ്‌റ്റ് ചെയ്‌തതിന് ശേഷവും അവയിൽ എഡിറ്റ് വരുത്താനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: