ശബരിമല: ശാരീരിക അവശതയെ തുടര്‍ന്ന് വനത്തിനുള്ളില്‍ അകപ്പെട്ടുപോയവരെ രക്ഷിച്ചു. ഇന്നലെ രാത്രിയാണ് മൂന്നംഗ സംഘം പുല്ലുമേട്ടില്‍ പെട്ടുപോയത്. ആന്ധ്രാ തിരുപ്പതി സ്വദേശി ശ്രീനിവാസലു (70), തിരുപ്പതി ചെല്ലനായര്‍ പേട്ട സ്വദേശി ആദിലക്ഷ്മി (63) ശിവഗംഗൈ പലതൂര്‍ സ്വദേശി സുബ്രഹ്മണ്യന് (50) എന്നിവരെയാണ് വോളണ്ടിയര്‍മാര്‍ സ്ട്രക്ചറില്‍ സന്നിധാനത്ത് എത്തിച്ചത്.
ഇവരില്‍ ശ്രീനിവാസലു, ആദി ലക്ഷ്മി എന്നിവരെ സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. സന്നിധാനത്തേക്ക് യാത്ര തിരിച്ചെങ്കിലും യാത്രാമധ്യേ വനത്തിനുള്ളില്‍ അകപ്പെട്ടുപോകുകയായിരുന്നു. മറ്റ് തീര്ത്ഥാടകരൊടൊപ്പം നടന്ന് നീങ്ങാനാകാതെ വന്നതോടെയാണ് വനത്തിനുള്ളില്‍ പെട്ടത്.
തുടര്‍ന്ന് ഇത് വഴി വന്നവനപാലകര് വിവരം പോലീസിനെ അറിയിച്ചു. ഇതോടെ സന്നിധാനം എസ്.ഐ റ്റി.സുമേഷിന്റെ
നേതൃത്വത്തിലുള്ള പോലീസ് സംഘം ഫയര്‍ഫോഴ്സ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സഹായത്തോടെ രാത്രി തീര്‍ത്ഥാടകര്‍ അകപ്പെട്ട സ്ഥലത്ത് എത്തുകയും സ്ടെക്ചറില് സന്നിധാനത്തെക്ക് കൊണ്ടുവരികയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: