അഗത്തി : ലക്ഷദ്വീപിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട വശങ്ങളെക്കുറിച്ചുള്ള അവലോകന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായി. അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും പ്രാദേശിക സംസ്കാരം സംരക്ഷിക്കുന്നതിലും ജനങ്ങള്‍ക്കു സമൃദ്ധിയുടെ വഴികള്‍ ഉറപ്പാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു ലക്ഷദ്വീപിലെ ജനങ്ങള്‍ക്കു മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കാന്‍ കേന്ദ്ര ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് മോദി പറഞ്ഞു.
ലക്ഷദ്വീപ് സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി 1150 കോടിയിലധികം രൂപയുടെ വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ചെയ്യും.
അഗത്തിയില്‍ പൊതുപരിപാടിയില്‍ സംസാരിച്ച പ്രധാനമന്ത്രി, ലക്ഷദ്വീപ് വാഗ്ദാനം ചെയ്യുന്ന അനന്തസാധ്യതകള്‍ എടുത്തുപറയുകയും സ്വാതന്ത്ര്യാനന്തരം ദീര്‍ഘകാലം ലക്ഷദ്വീപ് നേരിട്ട അവഗണന ചൂണ്ടിക്കാട്ടുകയും ചെയ്തു. കപ്പല്‍വ്യാപാരം പ്രദേശത്തിന്റെ ജീവനാഡിയായിരുന്നിട്ടും തുറമുഖ അടിസ്ഥാനസൗകര്യങ്ങള്‍ ദുര്‍ബലമാണെന്ന് അദ്ദേഹം പരാമര്‍ശിച്ചു. വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്കു പുറമേ പെട്രോളിനും ഡീസലിനുംവരെ ഇതു ബാധകമാണ്. ഇപ്പോള്‍ ഗവണ്മെന്റ് വികസനദൗത്യം കൃത്യമായി ആത്മാര്‍ഥതയോടെ ഏറ്റെടുത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ‘എല്ലാ വെല്ലുവിളികളും നമ്മുടെ ഗവണ്മെന്റ് നീക്കം ചെയ്യുകയാണ്’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ അഗത്തിയില്‍ നിരവധി വികസനപദ്ധതികള്‍ പൂര്‍ത്തിയാക്കിയതായും മത്സ്യത്തൊഴിലാളികള്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു. ഇപ്പോള്‍ അഗത്തിയില്‍ ഒരു വിമാനത്താവളവും ഐസ് പ്ലാന്റും ഉണ്ട്. ഇതിലൂടെ സമുദ്രോല്‍പ്പന്ന കയറ്റുമതി, സമുദ്രോല്‍പ്പന്ന സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ട മേഖലയ്ക്കു പുതിയ സാധ്യതകള്‍ സൃഷ്ടിക്കപ്പെടുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ലക്ഷദ്വീപില്‍നിന്നു ട്യൂണ മത്സ്യം കയറ്റുമതി ചെയ്യാന്‍ തുടങ്ങിയതു ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനു വഴിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ വികസനപദ്ധതികള്‍ പരാമര്‍ശിക്കവേ, ലക്ഷ്വദ്വീപ് നിവാസികളുടെ വൈദ്യുതി ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സൗരോര്‍ജ നിലയവും വ്യോമയാന ഇന്ധന ഡിപ്പോയും ഉദ്ഘാടനത്തെ കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. അഗത്തി ദ്വീപിലെ എല്ലാ വീടുകളിലും പൈപ്പിലൂടെ കുടിവെള്ളം എത്തിക്കല്‍ പദ്ധതി സമ്പൂര്‍ണമാക്കുന്നതു സംബന്ധിച്ചു പ്രധാനമന്ത്രി സംസാരിക്കുകയും പാവപ്പെട്ടവര്‍ക്കു വീടുകള്‍, ശൗചാലയങ്ങള്‍, വൈദ്യുതി, പാചകവാതകം എന്നിവ ഉറപ്പാക്കാനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. ”അഗത്തി ഉള്‍പ്പെടെ, ലക്ഷദ്വീപിന്റെയാകെ വികസനത്തിനായി ഇന്ത്യാഗവണ്മെന്റ് പൂര്‍ണ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുകയാണ്” മോദി ഉപസംഹരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: