ആലപ്പുഴ: കഴിഞ്ഞവര്‍ഷം അഗ്നിരക്ഷാ സേന സംസ്ഥാനത്ത് ആകെ രക്ഷിച്ചത് 3131 പേരുടെ ജീവന്‍. ആകെ 39,530 ഫോണ്‍ കോളുകളാണ് സേനയ്‌ക്ക് ലഭിച്ചത്. ഇതില്‍ 15,156 വിളികള്‍ തീപ്പിടിത്തവുമായി ബന്ധപ്പെട്ടായിരുന്നു എന്നതാണ് ശ്രദ്ധേയം.
മറ്റപകടങ്ങളില്‍ സഹായം അഭ്യര്‍ത്ഥിച്ച് 22,575 വിളികളാണ് സേനയ്‌ക്ക് ലഭിച്ചത്. സഹായം അഭ്യര്‍ത്ഥിച്ച് സേനയ്‌ക്ക് ഏറ്റവും അധികം വിളികള്‍ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ് 5871. ഏറ്റവും കുറവ് അപകടങ്ങള്‍ വയനാട് ജില്ലയിലായിരുന്നു 769. തീപ്പിടിത്തം ഏറ്റവും കുടുതല്‍ സംഭവിച്ചത് ഏറണാകുളം ജില്ലയിലാണ് 1732, തൊട്ടുപിന്നില്‍ തിരുവനന്തപുരമാണ് 1706, മൂന്നാമത് തൃശ്ശൂരാണ് 1669.
മറ്റ് അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ സഹായം അഭ്യര്‍ത്ഥിച്ച് വിളിയെത്തിയത് തിരുവനന്തപുരത്താണ് 3646, തൊട്ടുപിന്നില്‍ എറണാകുളമാണ് 3341, മൂന്നാമത് കൊല്ലം, 2122. സേന ഏറ്റവും കുടുതല്‍ പേരുടെ ജീവന്‍ രക്ഷിച്ചത് കോഴിക്കോടാണ് 400, എറണാകുളത്ത് 352 പേരുടെയും കണ്ണൂരില്‍ 350 പേരുടെയും ജീവന്‍ രക്ഷിച്ചു, വിവിധ അപകടങ്ങളില്‍ സഹായം അഭ്യര്‍ത്ഥിച്ച് മറ്റു ജില്ലകളില്‍ നിന്ന് സേനയ്‌ക്ക് ലഭിച്ച വിളികളുടെ വിവരം ഇപ്രകാരം – കൊല്ലം 3228, പത്തനംതിട്ട 1525, ആലപ്പുഴ 2535, കോട്ടയം 2662, ഏറണാകുളം 5073, ഇടുക്കി 1496, തൃശ്ശൂര്‍ 3161, പാലക്കാട് 3070, മലപ്പുറം 1665, കോഴിക്കോട് 2909, കണ്ണൂര്‍ 3625, കാസര്‍കോട് 1941.
പ്രതികരിക്കാൻ ഇവിടെ എഴുതുക: