സുരേഷ് ഗോപിയുടെ 257ാമത്തെ സിനിമ പുറത്തുവരുന്നു. പേര് ‘വരാഹം’. ഇതോടെ പ്രതിഫലം കുത്തനെ കൂട്ടിയ സുരേഷ് ഗോപിയ്‌ക്ക് ഇനി സിനിമ കിട്ടില്ലെന്ന വ്യാജപ്രചാരണവും പൊളിഞ്ഞു. വരാഹത്തിന്റെ പോസ്റ്റര്‍ സുരേഷ് ഗോപി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പുറത്ത് വിട്ടത്. നേരത്തെ എസ് ജി 257 എന്ന് താല്‍ക്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെ പേര് വരാഹം ആണെന്ന് സുരേഷ് ഗോപി തന്നെയാണ് പ്രഖ്യാപിച്ചത്. വരാഹവും ഭഗവാന്റെ ഒരു അവതാരമാണ്. പക്ഷെ കഥ എന്താണെന്നത് പുറത്തുവിട്ടിട്ടില്ല.
Here’s the title of #SG257 – #Varaham pic.twitter.com/IIgQGOwYnG
— Suressh Gopi (@TheSureshGopi) January 1, 2024
ദുരൂഹത നിറഞ്ഞ ത്രില്ലര്‍ കഥയുള്ള വരാഹം വിഷുവിന് തിയറ്ററില്‍ എത്തിക്കാനാണ് ശ്രമം. ജീവിതത്തില്‍ ഇതിനു മുന്‍പ് ചെയ്തിട്ടില്ലാത്ത റോള്‍ എന്ന് മാത്രമാണ് പുറത്തറിയുന്ന വിശേഷം. ഡിസംബര്‍ 18ന് എറണാകുളത്ത് ഷൂട്ടിംഗ് ആരംഭിച്ചതായും വാര്‍ത്തയുണ്ട്. കൊല്ലങ്കോടും എറണാകുളത്തും പരോഗമിക്കുന്ന ഷൂട്ടിംഗ് വൈകാതെ ഇടുക്കിയിലേക്ക് മാറും. നായിക ആരെന്ന കാര്യം സസ്പെന്‍സില്‍ വെച്ചിരിക്കുകയാണ്. ശേഷം മൈക്കില്‍ ഫാത്തിമയുടെ സംവിധായകന്‍ മനു സി കുമാറാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കള്ളന്‍ ഡിസൂസയുടെ എഡിറ്ററായ ജിതു കെ ജയന്‍ പറഞ്ഞ വണ്‍ലൈനര്‍ കഥയില്‍ നിന്നാണ് തിരക്കഥ വികസിപ്പിച്ചതെന്ന് മനു സി കുമാര്‍ പറയുന്നു. വിനീത് ജെയിനും സഞ്ജയ് പടിയൂരുമാണ് നിര്‍മ്മാതാക്കള്‍.
സനല്‍ വി ദേവനാണ് സംവിധാനം. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയാണ് വരാഹം. കുഞ്ഞമ്മണീസ് ഹോസ്പിറ്റല്‍ ആണ് ആദ്യത്തെ സിനിമ. സുരേഷ് ഗോപിയ്‌ക്കൊപ്പം സുരാജ് വെഞ്ഞാറമൂടും ഗൗതം വാസുദേവും ഉണ്ടാകും. രാഹുല്‍ രാജാണ് സംഗീത സംവിധായകന്‍. ഡേവിഡ് കാച്ചപ്പിള്ളിയുടെ മകന്‍ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ക്യാമറ.
ഗരുഡന്‍ ആയിരുന്നു സുരേഷ് ഗോപിയുടെ അവസാനചിത്രം. ഗരുഡന്‍ വിജയിച്ചതോടെ സുരേഷ് ഗോപി പ്രതിഫലം കുത്തനെ കൂട്ടിയെന്നും അതിനാല്‍ ഇനി സുരേഷ് ഗോപിയെവെച്ച് ആരും സിനിമയെടുക്കാന്‍ സാധ്യതയില്ലെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ അതിനെയെല്ലാം തകിടം മറിച്ചുകൊണ്ടാണ് വരാഹം എന്ന സിനിമയുടെ പ്രഖ്യാപനമുണ്ടായത്.
സുരേഷ് ഗോപിയുടെ അടുത്ത സിനിമ ജയരാജിനൊപ്പം
വരാഹത്തിന് ശേഷം സുരേഷ് ഗോപി ചെയ്യുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടം. ജയരാജാണ് സംവിധാനം. 26 വര്‍ഷത്തിന് ശേഷം ജയരാജും സുരേഷ് ഗോപിയും ഒന്നിക്കുകയാണ്. കളിയാട്ടമായിരുന്നു ഇരുവരും ഒരുമിച്ച അവസാന ചിത്രം. ഒരുപെരുങ്കളിയാട്ടത്തില്‍ ഷൈന്‍ ടോം ചാക്കോയും അനശ്വര രാജനുമാണ് മറ്റ് പ്രധാന താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: