ചെന്നൈ: അയോദ്ധ്യ പ്രാണപ്രതിഷ്ഠയുടെ നിമന്ത്രണ പത്രവും പൂജിച്ച അക്ഷതവും ഏറ്റുവാങ്ങി രജനീകാന്ത്. അദ്ദേഹത്തിന്റെ വസതിയിലെത്തിയ രാഷ്ട്രീയ സ്വയംസേവക് സംഘം ദക്ഷിണ ക്ഷേത്രീയ പ്രചാരക് സെന്തിലിലില്‍ നിന്നാണ് രജനീകാന്ത് നിമന്ത്രണ പത്രവും അക്ഷതവും ഏറ്റുവാങ്ങിയത്.
ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് അയോദ്ധ്യയില്‍ നിന്നും പൂജിച്ചുകൊണ്ടുവന്ന അക്ഷതം കേരളത്തിലെ വീടുകളില്‍ വിതരണം ചെയ്യുന്നതിനു കഴിഞ്ഞദിവസം തുടക്കം കുറിച്ചു. കേരളത്തിലും ചടങ്ങുകള്‍ അന്‍പത് ലക്ഷം ഹിന്ദു ഭവനങ്ങളില്‍ അയോധ്യയില്‍ പൂജിച്ച അക്ഷതവും രാമക്ഷേത്രത്തിന്റെ ചിത്രവും ക്ഷേത്രചരിതം അടങ്ങുന്ന ലഘുലേഖയും വിതരണം ചെയ്യും.
ശബരിമല സന്നിധാനത്ത് നടന്ന ചടങ്ങില്‍ ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനരുവിനും മേല്‍ശാന്തി മഹേഷ് നമ്പൂതിരിക്കും അക്ഷതം നല്കി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിഎച്ച്പി സംസ്ഥാന ഗവേണിങ്ങ് കൗണ്‍സില്‍ അംഗങ്ങളായ ജോഷി പ്രഭാകര്‍, സതീഷ് അരുണാചലം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ദേശീയ തലത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന മഹാസമ്പര്‍ക്ക യജ്ഞം ജനുവരി 15 വരെ കേരളത്തിലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: