വീടിന്റെ വടക്ക് ഭാഗത്ത് വലിയൊരു കൂവളമുണ്ട്. പണ്ട് അതിന്റെ ചുവട്ടില്‍ വിളക്ക് കത്തിക്കുമായിരുന്നു. ഇപ്പോള്‍ അത് ഇല്ല. കാരണം കുറെ വര്‍ഷങ്ങളായി ആ വീട് വാട കയ്ക്ക് കൊടുത്തിരുന്നു. ഇപ്പോള്‍ വീട്ടുടമസ്ഥന് തന്നെ കുടുംബസമേതംവീട്ടില് താമസിക്കുന്നു. പഴയത് പോലെ കൂവളത്തിന്റെ ചുവട്ടില്‍ വിളക്ക് കത്തിക്കുന്നതില്‍ അപാകത ഉണ്ടോ?
മുന്‍കാലങ്ങളില്‍ വിളക്ക് കത്തിച്ച് കൊണ്ടിരുന്നത് നിറുത്തിയിട്ട് വീണ്ടും വിളക്ക് കത്തിക്കുന്നതില്‍ ദോഷമില്ല. എന്നാല്‍ ഇനി ഇത് തുടര്‍ന്ന് പരിപാലിക്കുവാന്‍ സാധിക്കുമെങ്കില്‍ മാത്രം ഇത് തുടര്‍ന്നാല്‍ മതിയാകും.
വീടിന്റെ വാസ്തുദോഷങ്ങള്‍ വരാവുന്ന പ്രധാന സ്ഥലങ്ങള്‍ ഏതൊക്കെ?
വീടുവയ്ക്കുന്ന ഭൂമി എത്ര ചെറുതായാലും വലുതായാലും അല്പമെങ്കിലും കിഴക്കോട്ടോ വടക്കോട്ടോ ചരിവ് വരാവുന്ന രീതി യില്‍ ലെവലാക്കിയിരിക്കണം. കോമ്പൗണ്ട് മതില്‍കെട്ടി വീടിനെ ഒരു വാസ്തുമണ്ഡലമാക്കി തിരിക്കണം. നെഗറ്റീവ് ഊര്‍ജ്ജം വമിക്കുന്ന സസ്യങ്ങള്‍ കഴിവതും ഒഴിവാക്കണം. പ്രത്യേകിച്ച് നാരകഇനങ്ങള്, മുള്‍ച്ചെടികള്‍, ശീമപഌവ് തുടങ്ങിയവ. വീടിന്റെ നാലു കോണിലും ബാത്ത്റും വരാതെ സൂക്ഷിക്കണം. വീടിന്റെ മൂല ചേര്‍ത്ത് സെപ്റ്റിക്ക് ടാങ്കോ അലക്കുകല്ലോ സ്ഥാപിക്കരുത്. മദ്ധ്യഭാഗമായ ബ്രഹ്മസ്ഥാനം ഓപ്പണറായി വരത്തക്കവിധം ക്രമീകരി ക്കണം. വീടിന്റെ പൂമുഖവാതില്‍ കിഴക്കുവടക്കുഭാഗത്ത് സ്ഥാപി ക്കണം. പ്രധാന ബെഡ്റൂമുകള്‍ തെക്കുപടിഞ്ഞാറ് ഭാഗത്തും വടക്കു പടിഞ്ഞാറുഭാഗത്തും ക്രമീകരിക്കുക. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വിപരീതമായാല്‍ വാസ്തുദോഷമുണ്ടാകും.
കുടുംബ വീടിന് അടുത്തായി പുതിയൊരു വീട് പണികഴിപ്പിച്ചു. ഇതിന് ചുറ്റുമതില്‍ ഇല്ല. കുടുംബവീടിന് പ്രത്യേകിച്ച് മതില് വേണോ?
കുടുംബവീടിന്റെ ചുറ്റുമതിലിനകത്ത് വീട് പണികഴിപ്പിച്ചാലും വീടിന് ഐശ്വര്യം ഉണ്ടാകണമെങ്കില്‍ പ്രത്യേകം ചുറ്റുമതില്‍ ആവശ്യമാണ്. അപ്പോഴേ ഈ മതിലിനുള്ളില്‍ നില്ക്കുന്ന ഊര്‍ജ്ജ പ്രവാഹം വീടിന് അനുകൂലമാകുകയുള്ളൂ. എങ്കില്‍ മാത്രമേ ഒരു വാസ്തുമണ്ഡലമായി കണക്കെടുക്കുവാന്‍ സാധിക്കൂ.
വീടു വയ്ക്കുവാന്‍ എല്ലാ ഭൂമിയും അനുയോജ്യമാണോ?
അല്ല. എന്നാല്‍ ഇക്കാലത്ത് ജനങ്ങള്‍ വര്‍ദ്ധിക്കുന്നു. ഭൂമി വര്‍ദ്ധിക്കുന്നില്ല. അതിനാല്‍ അനുയോജ്യമല്ലാത്ത ഭൂമിയില്‍പ്പോലും ആളുകള്‍ വീട് വയ്ക്കുന്നു. ഇത് കാലത്തിന്റെ പ്രത്യേകതയാണ്. ചില ഭൂമിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തി ഒരു പരിധിവരെ പാര്‍പ്പിട സൗകര്യമുണ്ടാക്കി നഗരങ്ങളില്‍ വീടുകള്‍ വയ്ക്കുന്നുണ്ട്. വേറെ സ്ഥലമില്ലാത്തവര്‍ക്ക് ഇതല്ലാതെ വേറെ പോംവഴിയില്ല.
അഞ്ച് സെന്റ് ഭൂമി വാങ്ങി വീട് വയ്ക്കുവാന്‍ അടിസ്ഥാനം എടുത്തപ്പോള്‍ സ്ലാബിട്ട് മൂടിയ ഒരു കിണര്‍ കണ്ടു. സ്ഥലത്തിന്റെ മദ്ധ്യഭാഗത്താണ് കിണര്‍. അതില്‍ വെള്ളവുമുണ്ട്. പണിനിറു ത്തിയിട്ടിരിക്കുകയാണ്. പരിഹാരം പറഞ്ഞുതരണം?
ഭൂമിയില്‍ കിണര്‍ സ്ലാബിട്ട് മൂടി പറ്റിച്ചതാണ്. പോയ കാര്യങ്ങള്‍ ഓര്‍ത്ത് വ്യാകുലപ്പെടാതെ കിണര്‍ വിധിപ്രകാരം മൂടുക. ആദ്യമായി ഒരു പാത്രത്തില്‍ പാല് എടുത്ത് കിണറ്റിലേക്ക് ഒഴിക്കുക. ഇത് കഴിഞ്ഞ് ഒരു പാത്രം കരിമ്പിന്‍ചാറ് കിണറ്റിലേക്ക് ഒഴിക്കുക. അതിനുശേഷം ശുദ്ധമായ ഒരു കുടം വെള്ളം കിണറ്റി ലേക്ക് ഒഴിക്കുക എന്നിട്ട് നല്ല ഒരു കുട്ട മണ്ണ് കിണറ്റില്‍ ഇടുക. അതിനുശേഷം സാധാരണ മണ്ണിട്ട് കിണര്‍ പരിപൂര്‍ണ്ണമായി നികത്തുക. പിന്നീട് പ്രസ്തുത ഭൂമിയുടെ വടക്ക് കിഴക്ക് ഭാഗത്തിരുത്തി വാസ്തുപൂജ ചെയ്ത് തറ രക്ഷസ്ഥാപിച്ചശേഷം പണി തുടരാം.
വീടിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് കിണര്‍ നില്‍ക്കുന്നത്. ഇത് ദോഷമാണെന്ന് പറയുന്നു. എന്തെങ്കിലും പരിഹാരം നിര്‍ദേശിക്കാമോ?
കിണര്‍ അസ്ഥാനത്ത് ആണ് നില്‍ക്കുന്നത്. ഇത് കാരണം പല രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ കുടുംബത്തില്‍ ഉണ്ടാകും. ഈ സ്ഥാനത്ത് നിന്നും കിണര്‍ മാറ്റേണ്ടതാണ്. വടക്ക് കിഴക്ക് ഭാഗത്ത് കുംഭം രാശിയിലോ മീനം രാശിയിലോ കിണര്‍ എടുക്കുന്നത് ഉത്തമമാണ്. പുതിയ കിണര്‍ എടുത്ത് വെള്ളം കണ്ട ശേഷം പഴയ കിണര്‍ വിധിപ്രകാരം മൂടുക.
പുതിയ വീട് വയ്ക്കുവാന്‍ പോകുന്ന വസ്തുവിന്റെ കിഴക്ക് ഭാഗത്ത് വടക്ക് നിന്നും തെക്കോട്ട് ഒരു തോട് പോകുന്നു. അതുപോലെ പടിഞ്ഞാറ് ഭാഗത്ത് ഒരു ചെറിയ ക്ഷേത്രമുണ്ട്. ഇവിടെ വീട് വയ്ക്കുവാന്‍ നല്ലതല്ലെന്ന് പറയുന്നു. ശരിയാണോ?
വീട് വയ്ക്കുവാന്‍ ഉദ്ദേശിക്കുന്ന ഭൂമി വാസ്തുശാസ്ത്ര പരമായി നല്ലതല്ല. കാരണം വസ്തുവിന്റെ വശത്തു കൂടി വടക്ക് നിന്നും തെക്കോട്ട് ജലം ഒഴുകുന്നുണ്ട്. ഇത് നല്ലതല്ല. കൂടാതെ നിങ്ങളുടെ വസ്തുവിന്റെ പടിഞ്ഞാറ് ഭാഗത്ത് ക്ഷേത്രവും ഉണ്ട്. കാലം കുറെ കഴിയുമ്പോള്‍ ചെറുതായിരുന്ന ഈ ക്ഷേത്രം വലുതാകാന്‍ സാദ്ധ്യത ഉണ്ട്. അപ്പോള്‍ അവിടെ പല ഉപപ്രതി ഷ്ഠകളും വരും. അതിനാല്‍ പ്രസ്തുത സ്ഥലം ഒഴിവാക്കുന്നതാണ് നല്ലത്.
ഒന്‍പത് വര്‍ഷം പഴക്കമുള്ള വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് അടുക്കള ഉള്ളത്. ആ വീട്ടില്‍ താമസമായ ശേഷം ഗൃഹനാഥന്റെ ഭാര്യയ്ക്ക് എന്നും അസുഖമാണ്. ഇത് കന്നിമൂലയില്‍ അടുക്കള വന്നിട്ടാണ് എന്നു പറയുന്നത് ശരിയാണോ?
ഒരു വീടിനെ സംബന്ധിച്ച് ഒരിക്കലും കന്നിമൂല ഭാഗത്ത് അടുക്കള വരരുത്, ഇത് രാഹുവിന്റെ സ്ഥാനം ആണ്. വാസ്തുദേവന്റെ പാദം വരുന്ന ഭാഗമാണ്. ഇവിടെ അടുക്കള വന്നാല്‍ സ്ത്രീകള്‍ക്ക് മാരകമായ അസുഖങ്ങള്‍ വന്നുപെടാം. ഒരു വീട്ടില്‍ അടുക്കളയ്ക്ക് ഒന്നാം സ്ഥാനം തെക്ക് കിഴക്ക് അഗ്നികോണാണ്. രണ്ടാം സ്ഥാനം വടക്ക് പടിഞ്ഞാറ് വായുകോണാണ്. മൂന്നാം സ്ഥാനം വടക്ക് കിഴക്കു ഈശാനകോണാണ്. കന്നിമൂലയില്‍ ഉള്ള അടുക്കള അവിടെ നിന്നും വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റുക. അടുക്കളയിരിക്കുന്ന ഭാഗം ഒരു മുറിയാക്കി മാറ്റണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: