ടോക്കിയോ: ജപ്പാൻ എയർലെെൻസിന്റെ പാസഞ്ചർ വിമാനത്തിന് തീപിടിച്ചു. വിമാനം റൺവേയിൽ ഇറങ്ങിയതിന് പിന്നാലെയാണ് തീപിടിച്ചത്. കോസ്റ്റ്‌ഗാർഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ടോക്കിയോയിലെ ഹോക്കൈഡോയിലെ ഷിൻ-ചിറ്റോസ് വിമാനത്താവളത്തിലാണ് സംഭവം. ജെ എ എൽ 516 വിമാനമാണ് അപകടത്തിൽപ്പെട്ടത്. എയര്‍ബസ് എ350 ശ്രേണിയില്‍പ്പെട്ട വിമാനമാണിത്.
വിമാനത്തിൽ 300ലധികം യാത്രക്കാർ ഉണ്ടായിരുന്നതായാണ് സൂചന. തീപിടിച്ച വിമാനം മുന്നോട്ടുനീങ്ങുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. തീഗോളം ഉയരുന്നതും പിന്നാലെ തീപടർന്ന വിമാനം റൺ വേയിലൂടെ കു റച്ചുദൂരം മുന്നോട്ടേയ്‌ക്ക് നീങ്ങുന്നതും അഗ്നിശമനസേന തീ നിയന്ത്രിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. റണ്‍വേയില്‍ ഒന്നിലേറെ സ്ഥലത്ത് തീപ്പിടിത്തമുണ്ടായതായി പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: