ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിലെ മഹത്തായ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചില്ലെന്ന പരാതിയില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പണ്ട് അയോധ്യയില്‍ വരുന്നത് ഒഴിവാക്കിയവര്‍ ഇപ്പോള്‍ ക്ഷണം ലഭിച്ചാല്‍ അയോധ്യ സന്ദര്‍ശിക്കുമെന്ന് പറയുന്നു. ഇത് നമ്മുടെ ശക്തി തിരിച്ചറിഞ്ഞതിന്റെ ഫലമാണെന്നും അദേഹം പറഞ്ഞു.
പണ്ട് അയോധ്യയില്‍ പോകാന്‍ മടിച്ചിരുന്നവര്‍ ജനുവരിയില്‍ രാമക്ഷേത്രത്തില്‍ നടക്കുന്ന മഹത്തായ പ്രാണപ്രതിഷ്ഠ ചടങ്ങിനുള്ള ക്ഷണം ലഭിച്ചില്ലെന്ന് പരാതിപ്പെടുകയാണ്. ഇത്തരം പ്രതികരണങ്ങള്‍ വരുന്നത് സമൂഹം നമുക്കൊപ്പമാണ് നില്‍ക്കുന്നതെന്നും ശക്തി നമ്മുടെകൂടെയാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്.
അയോധ്യയുടെ വികസനവും നഗരത്തെ ജലമാര്‍ഗ്ഗം ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികളും അദ്ദേഹം എടുത്തുപറഞ്ഞു. റോഡ്, റെയില്‍, വ്യോമ മാര്‍ഗങ്ങളിലൂടെ അയോധ്യയെ ബന്ധിപ്പിച്ചിട്ടുണ്ടെന്നും തീര്‍ഥാടക നഗരത്തെ ജലപാതയിലൂടെ ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൃന്ദാവനിലെ വാത്സല്യ ഗ്രാമില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനൊപ്പം പെണ്‍കുട്ടികള്‍ക്കായി മാത്രമുള്ള ആദ്യത്തെ സൈനിക് സ്കൂള്‍ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
സൈനിക് സ്കൂള്‍ ഉദ്ഘാടനം ചെയ്ത യോഗി ആദിത്യനാഥ് പെണ്‍കുട്ടികളെ ശാക്തീകരിക്കേണ്ടതിന്റെയും യുവാക്കളില്‍ അച്ചടക്കം വളര്‍ത്തേണ്ടതിന്റെയും ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാന്‍ പൗരന്മാര്ക്ക് സംഭാവന നല്‍കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: