അയോദ്ധ്യ: അയോദ്ധ്യ രാമ ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾ മാസം 22-ന് ഉച്ചയ്ക്ക് 12.20-ന് നടക്കും. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്നിഹിതനായിരിക്കും.
പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം ആരതി നടക്കും. പ്രസാദം പ്രദേശങ്ങളിൽ വിതരണം ചെയ്യും. അതേസമയം ഇന്നലെ പുതുവത്സര ദിനത്തിൽ സംഘാടകർ പൂജിച്ച അക്ഷത് വിതരണം ആരംഭിച്ചു. മഞ്ഞളും നെയ്യും ചേർത്ത അരിയാണ് അക്ഷത്. പ്രതിഷ്ഠാ ചടങ്ങിന് ഒരാഴ്ച മുമ്പ് ജനുവരി 15-വരെ വിതരണം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: