ശബരിമല: പതിനാല് കുഞ്ഞു മാളികപ്പുറങ്ങള്‍ ഉടുത്തൊരുങ്ങി അടയാഭരണങ്ങളും പൂക്കളും ചൂടി തിരുവാതിര ചൂടുവെക്കാന്‍ ശബരീശന് മുന്നിലെത്തി. വെഞ്ഞാറമൂട് ജീവകല കലാ- സാംസ്കാരിക മണ്ഡലത്തിലെ നര്‍ത്തകിമാരാണ് അര്‍ച്ചനയായി ശബരിമലയില്‍ തിരുവാതിര അവതരിപ്പിച്ചത്.
2017 മുതല്‍ ഇവര്‍ ശബരിമലയില്‍ തിരുവാതിര അവതരിപ്പിച്ചു വരികയാണ്. പുതുവര്‍ഷ പുലരിയില്‍ മകരവിളക്കുത്സവത്തിന്റെ നിറവില്‍ സന്നിധാനത്ത് മറ്റൊരു ഉത്സവ പ്രതീതിയായിരുന്നു നര്‍ത്തകി മാര്‍ ഒരുക്കിയത്. ഗണപതി സ്തുതിയോടെ തുടങ്ങി തിരുവാതിര പദങ്ങള്‍ ചൊല്ലി ശ്രീകൃഷ്ണ ഭക്തിഗാനത്തിന് കോല്‍ക്കളി കളിച്ചും കുട്ടികള്‍ മനം കവര്‍ന്നു. അഞ്ച് തിരുവാതിരയാണ് അവതരിപ്പിച്ചത് സന്നിധാനത്ത് എത്തിയ അയ്യപ്പഭക്തര്‍ക്ക് കുഞ്ഞു മാളികപ്പുറങ്ങളുടെ തിരുവാതിര നയനാനന്ദകരമായിരുന്നു.
നടപ്പന്തലില്‍ കൂടി നിന്ന ഭക്തര്‍ തിരുവാതിര ആസ്വദിച്ചു. പ്രസിദ്ധ എസ്.ആര്, ആദിലക്ഷ്മി എസ്.എന്‍, നിലസനില്, ആദിത്യ എന്‍.ബി, പാര്‍വണ ജെ, എ.എസ്. അനന്തശ്രീ, ദക്ഷാരാജ്.ആര്, ശിവനന്ദ എല്‍.ആര്, അനന്യ മനു, അലംകൃത അഭിലാഷ്, ഹൃദ്യ സുമേഷ്, ദിയ പി.എസ്.നായര്‍ ആരാധ്യ ആര്.പി എന്നിവരാണ് തിരുവാതിര ചുവടുകള്‍ വച്ചത് ജീവനകല നൃത്താധ്യാപിക നമിതാസുധീഷ് ആണ് കുട്ടികളെ പരിശീലിപ്പിച്ചത്. ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരി എന്നിവര്‍ ഭദ്രദീപം തെളിയിച്ചാണ് സന്നിധാനം ശാസ്താ ഓഡിറ്റോറിയത്തില്‍ നടന്ന തിരുവാതിര ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: