Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടങ്ങള്‍ പുതുതലമുറയെ പഠിപ്പിക്കണം: സുജയപാര്‍വ്വതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2024, 07:15 pm IST
in Kerala
അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രവും അനുഭവസാക്ഷ്യങ്ങളും ഉള്‍പ്പെടുത്തിയ 'പോരാട്ടവീര്യത്തിന്റെ കണ്ണൂരോര്‍മ്മകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രമുഖ മാധ്യമ പ്രവര്‍ത്തക സുജയാ പാര്‍വ്വതി, സി. ചന്ദ്രശേഖരന് പുസ്തകം നല്‍കി നിര്‍വ്വഹിക്കുന്നു

അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രവും അനുഭവസാക്ഷ്യങ്ങളും ഉള്‍പ്പെടുത്തിയ 'പോരാട്ടവീര്യത്തിന്റെ കണ്ണൂരോര്‍മ്മകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രമുഖ മാധ്യമ പ്രവര്‍ത്തക സുജയാ പാര്‍വ്വതി, സി. ചന്ദ്രശേഖരന് പുസ്തകം നല്‍കി നിര്‍വ്വഹിക്കുന്നു

കണ്ണൂര്‍: അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ട ചരിത്രങ്ങള്‍ പുതുതലമുറയെ പഠിപ്പിക്കേണ്ടത് ഇന്നിന്റെ ആവശ്യണെന്നും അടിയന്തരാവസ്ഥയ്‌ക്കെതിരെ എത്രയോ ത്യാഗധനരായ പോരാളികള്‍ നടത്തിയ ഉജ്ജ്വല പോരാട്ടങ്ങളുടെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും പ്രമുഖ മാധ്യമ പ്രവര്‍ത്തക സുജയാ പാര്‍വ്വതി പറഞ്ഞു.

കണ്ണൂരില്‍ നടന്ന അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രവും അനുഭവസാക്ഷ്യങ്ങളും ഉള്‍പ്പെടുത്തിയ ‘പോരാട്ടവീര്യത്തിന്റെ കണ്ണൂരോര്‍മ്മകള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു സുജയ പാര്‍വതി. സമരാഗ്നി ജ്വലിക്കുന്ന അനുഭവങ്ങളുടെ പുസ്തകം പുതുലമുറ വായിക്കണം.

പൗരന്റെ സ്വാതന്ത്ര്യത്തെ, മൗലികാവകാശങ്ങളെ ഇല്ലായ്‌മ ചെയ്തുകൊണ്ട് നടപ്പാക്കിയ പത്രമാരണ നിയമം അടക്കം തുറന്ന ചര്‍ച്ചയ്‌ക്ക് വിധേയമാക്കണം. ജീവിക്കാന്‍ വേണ്ടി നടത്തിയ സമരത്തിന്റെ തീക്ഷ്ണത മനസ്സിലാക്കണം. വികസിത ഭാരതത്തിന്റെ കാലഘട്ടത്തില്‍ രാജ്യത്തിന് ഒരു ഇരുണ്ട യുഗമുണ്ടായിരുന്നുവെന്നതിനെ കുറിച്ചും പുതുതലമുറ മനസ്സിലാക്കണം.

ഒരോരുത്തരുടേയും മനസ്ഥിതി മാറിയാലെ വ്യവസ്ഥിതി മാറ്റാനാവൂ. ഭാരതീയ സംസ്‌ക്കാരം ജനങ്ങളിലെത്തിക്കണം. രാജ്യം വിശ്വഗുരുവെന്ന ലക്ഷ്യത്തിലേക്ക് നീങ്ങി കൊണ്ടിരിക്കെ നമ്മുടെ സമൂഹത്തില്‍ മാത്രം മാറ്റങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊളളത്തതെന്തു കൊണ്ടെന്ന് ചിന്തിക്കേണ്ടതുണ്ട്. സമൂഹത്തിന്റെ മാറ്റത്തിന്റെ ചാലകശക്തിയായി നാം ഓരോരുത്തര്‍ക്കും മാറാന്‍ സാധിക്കണമെന്നും സുജയ പാര്‍വ്വതി പറഞ്ഞു.

അടിയന്തരാവസ്ഥയ്‌ക്കെതിരെ ജില്ലയില്‍ നടന്ന പോരാട്ടങ്ങളുടെ ചരിത്രവും അനുഭവസാക്ഷ്യങ്ങളും അനുസ്മരിച്ച് അടിയന്തിരാവ്‌സഥ പീഢിതരുടെ കുടുംബസംഗമവും പുസ്തകപ്രകാശനവും കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ലാണ് നടന്നത്.  പൗരാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിട്ട അടിയന്തരാവസ്ഥയുടെ കരാള നാളുകളില്‍ അനുഭവിച്ച ദുരിതങ്ങളും കഷ്ടപ്പാടുകളും പീഡിതരുടെ വാക്കുകളിലൂടെ കേട്ടറിഞ്ഞപ്പോള്‍ പുതുതലമുറയ്‌ക്ക് അത് പുതു അനുഭവമായി.

ഒപ്പം അന്നേറ്റുവാങ്ങിയ പീഢനങ്ങളുടെ നീറുന്ന ഓര്‍മ്മകള്‍ പങ്കുവെയ്‌ക്കുന്നതിനിടെ സമരഭടന്മാര്‍ വികാരനിര്‍ഭരരായി. പലരും സ്വന്തം അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത് ഗദ്ഗദകണ്ഠരായി കണ്ണീര്‍ പൊഴിച്ചു കൊണ്ടാണ് വേദി വിട്ടത്. ഇന്നു നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് അടിത്തറ പാകിയ, രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടത്തില്‍ പങ്കുകൊണ്ടവര്‍ക്ക് നാല്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം സമൂഹത്തില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും ആവശ്യമായ അംഗീകാരവും ആനുകൂല്യങ്ങളും ലഭിക്കാത്തതിലുളള പ്രയാസങ്ങള്‍ സംഗമത്തില്‍ പങ്കെടുത്ത പലരും പങ്കുവെച്ചു. ത്യാഗധനരായ പോരാളികളുടെ ചരിത്രം പുതുതലമുറയെ ശരിയായ രീതിയില്‍ ബോധ്യപ്പെടുത്താനും സമര പോരാട്ടങ്ങള്‍ പുതുതലമുറയ്‌ക്ക് പ്രചോദനമായി മാറാനും അന്നത്തെ സംഭവങ്ങള്‍ പാഠ്യപദ്ധതിയിലടക്കം ഉള്‍പ്പെടുത്താത്തതിലുളള പ്രതിഷേധവും ഇത് ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയും കുടുംബ സംഗമം ചര്‍ച്ച ചെയ്തു. ചടങ്ങില്‍ ആര്‍എസ്എസ് മുന്‍ കണ്ണൂര്‍ വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന്‍ ഭദ്രദീപം കൊളുത്തി.

കണ്ണൂരില്‍ നടന്ന പോരാട്ടങ്ങളുടെ ചരിത്രവും അനുഭവസാക്ഷ്യങ്ങളും ഉള്‍പ്പെടുത്തി ‘പോരാട്ടവീര്യത്തിന്റെ കണ്ണൂരോര്‍മ്മകള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം ബിജെപി ദേശീയ സമിതി അംഗം സി.കെ. പത്മനാഭന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ റിപ്പോര്‍ട്ടര്‍ ടിവി കോ-ഓഡിനേറ്റിംഗ് എഡിറ്റര്‍ സുജയ പാര്‍വതി നിര്‍വഹിച്ചു. ആര്‍എസ്എസ് മുന്‍ കണ്ണൂര്‍ വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന്‍ പുസ്തകം ഏറ്റുവാങ്ങി. അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്റ്റിംസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ. ദാമോദരന്‍ പുസ്തക പരിചയം നടത്തി.

ആര്‍എസ്എസ് പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍, ബിജെപി ദേശീയ സമിതിയംഗം സി കെ പത്മനാഭന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിക്കുന്നു

ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍ മുഖ്യപ്രഭാഷണം നടത്തി. അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാട്ടം നടത്തുകയും എന്നാല്‍ ഇന്ന് ജീവിച്ചിരിക്കാത്തവരുമായ സമര പോരാളികളെ അസോസിയേഷന്‍ ജില്ലാ അധ്യക്ഷന്‍ കെ.എന്‍. നാരായണന്‍ അനുസ്മരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. മോഹനന്‍ വിഷയാവതരണം നടത്തി.

ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി. രവീന്ദ്രന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ. ശിവദാസന്‍ സമാപനപ്രസംഗം നടത്തി. സ്വാഗതസംഘം സെക്രട്ടറി കെ.കെ. വിനോദ്കുമാര്‍ സ്വാഗതവും സെക്രട്ടറി യു. മോഹന്‍ദാസ് നന്ദിയും പറഞ്ഞു. അടിയന്തരാവസ്ഥ വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്ത് ക്രൂരമായ മര്‍ദ്ദനങ്ങളും കാരാഗ്രഹവാസവും ഏറ്റുവാങ്ങിയ പോരാളികളില്‍ ഇന്ന് ജീവിച്ചിരിക്കുന്നവര്‍ക്കും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും ചടങ്ങില്‍വെച്ച് ഉപഹാരങ്ങളും നല്‍കി.

അടിയന്തരാവസ്ഥയ്‌ക്കെതിരെ നടന്ന ചെറുത്തുനില്‍പ്പ് രണ്ടാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കുക, മിസ, ഡിഐആര്‍ തടവുകാരെയും ക്രൂരമായ മര്‍ദ്ദനത്തിനിരയായവരെയും സ്വാതന്ത്ര്യ സമര സേനാനികളായി പ്രഖ്യാപിച്ച് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുക, സമരത്തില്‍ പങ്കെടുത്തതിന്റെ ഫലമായി ശാരീരിക അവശതകള്‍ അനുഭവിക്കുന്ന എല്ലാവര്‍ക്കും സാമ്പത്തിക സഹായം നല്‍കുക, അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടം കലാലയങ്ങളില്‍ പാഠ്യവിഷയം ആക്കുക, സുപ്രീം കോടതിയില്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ വിയോജനക്കുറിപ്പ് എഴുതിയ ജസ്റ്റിസ് എച്ച്.ആര്‍. ഖന്നയ്‌ക്ക് സ്മാരകം പണിയുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു.

Tags: SujayaparvathiAnti-emergency struggles
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

പ്ലൂട്ടോ ” ജൂലൈ 30-ന്.

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.