കോട്ടയം: മന്ത്രി സജി ചെറിയാന്റെ ബിഷപ്പുമാരെ കുറിച്ചുള്ള പ്രതികരണം തരംതാഴ്ന്നതും വിമര്‍ശനം അര്‍ഹിക്കുന്നതുമാണെന്ന് ബിജെപി മധ്യമേഖലാ അധ്യക്ഷന്‍ എന്‍. ഹരി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്തുമസ് ദിനത്തില്‍ ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ സഹോദരന്മാരോടൊപ്പം സ്വവസതിയില്‍ വിരുന്നില്‍ പങ്കെടുക്കുകയും യേശു ദേവന്റെ ജീവിതവും ദര്‍ശനവും എങ്ങനെ മാനവികതയ്ക്കും, സ്നേഹത്തിനും , കരുതലിനും ദൃഷ്ടാന്തവും ഇന്ത്യന്‍ സാമൂഹിക അന്തരീക്ഷത്തില്‍ അവ വരുത്തിയ പരിവര്‍ത്തനങ്ങള്‍ക്കുമെല്ലാം നന്ദി സൂചകമായ സന്ദേശം നല്‍കുകയും ചെയ്തതിനെ ഇകഴ്ത്തിയ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന തികഞ്ഞ അസംബന്ധമാണെന്ന് എന്‍. ഹരി വ്യക്തമാക്കി.
പിണറായി വിജയന് പണ്ട് താമരശ്ശേരി ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ച് അപമാനിച്ച സംഭവം തൊട്ട് സജി ചെറിയാന്റെ ഇന്നലത്തെ പരാമര്‍ശം വരെ സിപിഎംന്റെ ക്രിസ്ത്യന്‍ വിരുദ്ധതയെ ആണ് എടുത്തു കാണിക്കുന്നത്. തങ്ങളുടെ ചൊല്‍പ്പടിയ്ക്ക് നില്‍ക്കാത്ത വിഭാഗങ്ങളെ എല്ലാ കാലവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അസഹിഷ്ണുതയോടെ മാത്രമേ കണ്ടിട്ടുള്ളു.
രൂപതകളെയെല്ലാം രൂപതാ .. രൂപതാ … എന്ന് വിശേഷിപ്പിച്ച എം.എ ബേബിയും വിശ്വാസം ഉഴചേര്‍ത്ത ആഹാരമായ കേക്കിന്റെ കഷ്ണവും, വീഞ്ഞും പ്രധാനമന്ത്രിയില്‍ നിന്നും ലഭിച്ചപ്പോള്‍ രോമാഞ്ചമുണ്ടായി എന്നും പറഞ്ഞ് അധിക്ഷേപിച്ച സജി ചെറിയാനും കമ്മ്യൂണിസ്റ്റ് കാപട്യത്തിന്റെ യഥാര്‍ത്ഥ മുഖങ്ങളാണെന്നും അദേഹം വ്യക്തമാക്കി.
ക്രൈസ്തവ സമൂഹം ഇന്ന് നേരിടുന്ന സാമൂഹിക സാംസ്കാരിക പ്രതിസന്ധികളെ അതിജീവിക്കാന്‍ സഹായിക്കുന്നതിന് പകരം ഭീതിയും പരിഹാസവും നിറച്ച് അവരെ പാര്‍ശ്വവല്‍ക്കരിക്കാനുള്ള ശ്രമമാണ് കേരളത്തില്‍ നടക്കുന്നത്. ഇതിന് മറ പിടിക്കാന്‍ മണിപ്പൂരിലുണ്ടായ ഗോത്ര വര്‍ഗ്ഗ കലാപത്തെ ക്രിസ്ത്യന്‍ സംഘപരിവാര്‍ കലാപമായി ചിത്രീകരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ ജാള്യത മറയ്ക്കാന്‍ വേണ്ടി കൂടിയാണ് ഇത്തരം അധിക്ഷേപം നടത്തുന്നത്.
മണിപ്പൂര്‍ കലാപം കേരളത്തിലെ കലത്തില്‍ വേവുന്ന പരിപ്പല്ല എന്ന ഉത്തമബോധ്യം ഇവറ്റകള്‍ക്കുണ്ടായപ്പോള്‍ മുതല്‍ െ്രെകസ്തവരെ ദേശീയ ധാരയില്‍ നിന്നും അകറ്റാനുള്ള നീചശ്രമം ആരംഭിച്ചു. കേരളത്തിലെ ക്രൈസ്തവ സമുഹം ഈ ശ്രമം തിരിച്ചറിഞ്ഞ് തള്ളി കളഞ്ഞപ്പോള്‍ മുതല്‍ ഇവര്‍ ഭയപ്പാടിലാണ്. കേരളത്തില്‍ മതേതരത്വം ഇപ്പോള്‍ ഒരു വിഭാഗത്തെ മാത്രം രക്ഷിക്കാനും തൃപ്തിപ്പെടുത്താനും ഉപയോഗിക്കുന്ന ഒരു ആയുധമാണ് എന്നത് ഒരു പൊതു ബോധ്യമായിട്ടുണ്ട്. ഇതിന് ചുക്കാന്‍ പിടിക്കുന്നത് സിപിഎം ആണ് എന്നത് പകല്‍ പോലെ വ്യക്തവുമാണ്.
ഇന്നാട്ടില് ഭാവാത്മകമായ ഒരു മതേതരത്വം പുലരണം എന്ന നിലയില്‍ െ്രെകസ്തവ സഭകള്‍ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഇതിനോടുള്ള യുദ്ധ പ്രഖ്യാപനമാണ് സഭ ബി.ജെ.പി പാളയത്തിലേയ്ക്ക് പോകുന്നു എന്ന് പറഞ്ഞു നുണ പ്രചരിപ്പിക്കുന്ന ഗീബല്‍സ്യന്‍ തന്ത്രം ഇപ്പോള്‍ ഇവര്‍ പയറ്റുന്നത്. ഈ തന്ത്രം കേരളത്തില്‍ വിലപ്പോവില്ല എന്നു മാത്രമല്ല കനല് ഒരു തരി അനതിവിദൂര ഭാവിയില്‍ അറബിക്കടലില്‍ എത്തിക്കാന്‍ കേരളത്തിലെ ജനസഞ്ചയങ്ങള്‍ ശ്രമിക്കും എന്നതും കമ്മ്യൂണിസ്റ്റുകള്‍ ഓര്‍ത്തു വച്ചോളുവെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: