ഇടുക്കി: പരാതിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ പെരുവന്താനം പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്തു. മൂന്ന് എസ് ഐമാര്‍ക്കെതിരെയാണ് നടപടി.
എസ് ഐ ബിജു, പി ജോര്‍ജ് ഗ്രേഡ് എസ്ഐ മാരായ സാലി പി, ബഷീര്‍ പി എച്ച് ഹനീഷ്, എന്നിവര്‍ക്കാണ് സസ്പന്ഷന്. പരാതിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടിയെടുത്തുളളത്.
ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എറണാകുളം റേഞ്ച് ഐജി പുട്ട വിമാദിത്യയാണ് നടപടിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: