Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണൂൂർ കോര്‍പ്പറേഷന്‍ മേയര്‍ക്കെതിരെ കോടികളുടെ അഴിമതി ആരോപണം; പണിപൂര്‍ത്തിയാകാത്ത പല പദ്ധതികളും ധൃതി പിടിച്ച് ഉദ്ഘാടനം ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2023, 01:35 pm IST
in Kerala, Kannur

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി.ഒ. മോഹനനെതിരെ ഗുരുതരമായ അഴിമതി ആരോപണവുമായി വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി.കെ. രാഗേഷ്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ പണിപൂര്‍ത്തിയാകാത്ത പല പദ്ധതികളും ധൃതി പിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് അഴിമതിയുടെ ഭാഗമാണെന്ന് പി.കെ. രാഗേഷ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

പടന്നപ്പാലത്ത് സ്ഥാപിച്ച മലിനജല ശുദ്ധീകരണ പ്ലാന്റ് 50 ശതമാനം പോലും പണിപൂര്‍ത്തിയാകാതെയാണ് ഉദ്ഘാടനം ചെയ്തത്. 12.5 കിലോമീറ്റര്‍ നീളത്തില്‍ രണ്ടു വാര്‍ഡുകളിലായി പൂര്‍ത്തീകരിക്കേണ്ട 2.5 കിലോമീറ്ററിലധികം പൈപ്പ് ലൈന്‍ ഇനിയും വലിക്കാന്‍ ബാക്കിയുണ്ട്.
കൂടാതെ ലൈന്‍ വന്ന പ്രദേശത്തെ മുഴുവന്‍ വീടുകളെയും മറ്റ് സ്ഥാപനങ്ങളെയും കണക്ട് ചെയ്ത് മാലിന്യം നിറഞ്ഞ വെള്ളം 40% എങ്കിലും പ്ലാന്റിലെത്തിച്ചാല്‍ മാത്രമേ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്നാല്‍ സ്വന്തമായി സ്ഥാപനങ്ങളില്‍ പ്ലാന്റ് സ്ഥാപിക്കേണ്ട സ്ഥാപനങ്ങളെ സഹായിക്കുന്നതിന് വേണ്ടി അവരുടെ മാലിന്യങ്ങള്‍ ടാങ്കിലെ വെള്ളം മാത്രം കണക്ട് ചെയ്ത് ഒരു വീട്ടില്‍ പോലും കണക്ഷന്‍ കൊടുക്കാതെ പ്ലാന്റ് ഔദ്യോഗികമായി കമ്മീഷന്‍ ചെയ്തത് കോടികളുടെ അഴിമതി നടത്താന്‍ വേണ്ടി മാത്രമാണ്.

പ്ലാന്റ് ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാല്‍ കമ്പനിയുടെ വാറണ്ടി കാലാവധി അവസാനിക്കും. അപ്പോള്‍ ഒരു പ്രവര്‍ത്തനം പോലും നടക്കാതെ നെറ്റ്‌വര്‍ക്ക് തകരാറാവുകയും യന്ത്രങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സാധിക്കാതെ വരികയും ചെയ്യും. അത്തരം സാഹചര്യത്തില്‍ കമ്പനി കരാറില്‍ നിന്ന് ഒഴിഞ്ഞുപോകാനുള്ള വഴിയൊരുക്കി അതില്‍ നിന്ന് കോടികള്‍ തട്ടിയെടുക്കാനുള്ള ശ്രമം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ നിലനില്‍ക്കുന്ന കാലം വരെയും അദാനി ഗ്രൂപ്പിന്റെ ഗ്യാസ് പൈപ്പ് ലൈന്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലൂടെ കടന്നുപോകുന്ന കാലത്തോളം കോര്‍പ്പറേഷന് ലഭിക്കാമായിരുന്ന കോടിക്കണക്കിന് രൂപ തറവാടക അദാനി ഗ്രൂപ്പിന് തീറെഴുതിക്കൊടുത്ത് കോര്‍പ്പറേഷന്റെ തനത് വരുമാനം അട്ടിമറിക്കുകയായിരുന്നു. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആസൂത്രണം ചെയ്ത് പ്രവൃത്തി ആരംഭിച്ച പയ്യാമ്പലം പാര്‍ക്ക് പ്രവര്‍ത്തനം പൂര്‍ണ്ണമായും ഉപേക്ഷിച്ചനിലയിലാണ്.

മരക്കാര്‍ കണ്ടിയില്‍ സ്ഥാപിച്ച അറവുശാല പയ്യാമ്പലം ഇലക്ട്രിക് ശ്മശാനം തുടങ്ങിയവയെല്ലാം കോടികള്‍ ഉപയോഗിച്ചാണ് നടപ്പാക്കിയതെങ്കിലും ഇതുവരെ പ്രവര്‍ത്തനക്ഷമമായിട്ടില്ല പയ്യാമ്പലം ഇലക്ട്രിക് ശ്മശാനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം ഇപ്പോഴും തുടരുകയാണ്. ചേലോറ ട്രെഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യം നീക്കം ചെയ്യുന്നതിന് സോണ്ട കമ്പനിക്ക് കരാര്‍ നല്‍കേണ്ടതില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും ആ കമ്പനിക്ക് തന്നെ കരാര്‍ നല്‍കി 10% അഡ്വാന്‍സായി 70 ലക്ഷത്തോളം രൂപ കോര്‍പ്പറേഷന്‍ നഷ്ടപ്പെടുത്തി.

അതില്‍ ഒരു ചില്ലിക്കാശ് പോലും ഇതുവരെ തിരിച്ചുപിടിക്കാന്‍ സാധിച്ചിട്ടില്ല. കണ്ണൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് അശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിച്ചത് വഴി വാടകയ്‌ക്ക് പോലും നല്‍കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. നടക്കുന്നതെല്ലാം എന്റെ മിടുക്കും നടക്കാത്തതെല്ലാം മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്‌ക്കുകയും ചെയ്യുന്ന നിലപാടാണ് മേയര്‍ സ്വീകരിക്കുന്നത്. കണ്ണൂര്‍ കോര്‍പ്പറേഷന്റെ തീരാ ശാപമായ പടന്നത്തോട് മാലിന്യമുക്തമാക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കിയത്. എന്നാല്‍ അത് പൂര്‍ത്തിയാക്കാതെ കോടികള്‍ നഷ്ടപ്പെടുത്തുന്ന രീതിയിലാണ് പ്രവര്‍ത്തനം മുന്നോട്ട് പോയതെന്നും രാഗേഷ് പറഞ്ഞു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.വി. അനിത, എം.വി. പ്രദീപ്കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Tags: kannurcorporationCorruptionmayor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

Kerala

മന്ത്രി ശിവന്‍കുട്ടി അയ്യപ്പനും കോശിയും കളിക്കുന്നു; സംവാദത്തിന് വെല്ലു വിളിച്ച് മേയര്‍ വി.വി.രാജേഷ്

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Judge and gavel in courtroom
Kerala

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.