അയോധ്യ: മീരാ മാഞ്ചിയുടെ വീട്ടില്‍ അപ്രതീക്ഷിത അതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയില്‍ വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും
ഉദ്ഘാടനം ചെയ്തു മടങ്ങവേയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. മീരയുടെ വീട്ടിലെത്തി ചായ കുടിച്ച പ്രധാനമന്ത്രി കുടുംബാംഗങ്ങള്‍ക്കൊപ്പം ഫോട്ടോയും എടുത്തു.
ഉജ്വല പദ്ധതിയുടെ ഗുണഭോക്താക്കളായ പത്തുകോടി സ്ത്രീകളുടെ പ്രതിനിധിയായാണ് മീരാ മാഞ്ചിയുടെ വീട്ടിലേക്ക് മോദിയെത്തിയത്. സമീപത്തെ കുട്ടികളുമായി ഫോട്ടോയെടുത്തും കുട്ടികള്‍ വരച്ച രാമക്ഷേത്ര ചിത്രത്തില്‍ ആശംസകള്‍ എഴുതിയും പ്രധാനമന്ത്രി സമയം ചെലവഴിച്ചു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനങ്ങള്‍ പ്രധാനമന്ത്രി മീരാ മാഞ്ചിയോട് ചോദിച്ചറിഞ്ഞു.
ദൈവം എന്റെ വീട്ടിലേക്കെത്തിയിരിക്കുന്നു എന്നായിരുന്നു മീരാമാഞ്ചിയുടെ ആദ്യ പ്രതികരണം. എനിക്ക് സന്തോഷം വിവരിക്കാനാവുന്നില്ല. എന്റെ വീട്ടിലേക്ക് ദൈവമെത്തുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. നിയന്ത്രണങ്ങള്‍ക്കപ്പുറമാണ് സന്തോഷം, മീരാ മാഞ്ചി മാധ്യമങ്ങളോട് പറഞ്ഞു. ഗലിയിലൂടെ നടന്നും ആര്‍പ്പുവിളികളുമായെത്തിയ ആള്‍ക്കൂട്ടത്തെ നോക്കി കൈവീശിയും പ്രധാനമന്ത്രി അയോധ്യാവാസികളുടെ ഹൃദയം കവര്‍ന്നാണ് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: