തൃശൂർ: പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 33-കാരന് 90 വർഷം കഠിന തടവും മൂന്ന് വർഷം വെറും തടവും 5.6 ലക്ഷം പിഴയും വിധിച്ച് കോടതി. ചാവക്കാട് അതിവേഗ കോടതിയുടേതാണ് വിധി. ചാവക്കാട് സ്വദേശി സിയാദിനെതിരെയാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
പിഴ അടയ്ക്കാത്ത പക്ഷം 32 മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും. പിഴ സംഖ്യ അതിജീവതയ്ക്ക് നൽകാനും കോടതി വിധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: