ഇംഫാല്‍: മണിപ്പൂരിലെ അതിര്‍ത്തി പട്ടണമായ മോറെയില്‍ കലാപകാരികളെന്ന് സംശയിക്കുന്നവരും പൊലീസ് കമാന്‍ഡോകളും തമ്മില്‍ വെടിവയ്‌പ്പ്. മോറെ പട്ടണത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെ പൊലീസ് വാഹന വ്യൂഹത്തിന് നേരെ കലാപകാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു,
ഒരു കമാന്‍ഡോയ്‌ക്ക് പരിക്കേറ്റു. ഇദ്ദേഹം അസം റൈഫിള്‍സ് ക്യാമ്പില്‍ ചികിത്സയിലാണ്.മോറെയിലെ അക്രമങ്ങളില്‍ രണ്ട് വീടുകള്‍ക്ക് തീയിടുകയും ചെയ്തു.
മറ്റൊരു സംഭവത്തില്‍, സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള മലയോര ജില്ലയായ കാങ്പോക്പിയില്‍ ഒരു കൗമാരക്കാരനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. ശനിയാഴ്ച പുലര്‍ച്ചെ 2.30നാണ് സംഭവം.
ഗ്രാമത്തില്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.യുവാവിന്റെ കൊലപാതകത്തെ മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: