ലക്നൗ: ഉത്തര്‍പ്രദേശില്‍ ഒമ്പത് മുസ്ലിം കുടുംബങ്ങള്‍ ഹിന്ദുമതം സ്വീകരിച്ചു. ഉത്തര്‍പ്രദേശിലെ ബദോഹിയില്‍ വിന്ധ്യാചല്‍ ക്ഷേത്രത്തില്‍ പൂജ നടത്തിയായിരുന്നു ഈ മതം മാറ്റം.
ഭഗവാന് രാമന്റെ അനുഗ്രഹം തേടി അയോധ്യ രാമക്ഷേത്രത്തില്‍ പോകുമെന്നും അവര്‍ പറഞ്ഞു. തന്റെ അഞ്ച് മക്കളുടെയും അഞ്ച് പേരക്കുട്ടികളുടെയും പേര് ഹിന്ദു പേരുകളാക്കി മാറ്റുമെന്ന് കുടുംബനാഥനായ ചെദി പറയുന്നു. മരുമക്കളുടെ പേരുകളും മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: