എറണാകുളം: ഫോര്‍ട്ട് കൊച്ചിയില്‍ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കടുത്ത നിയന്ത്രണം.ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള ഗതാഗതം നിര്‍ത്തലാക്കും. കൊച്ചി നഗര പരിധിയില്‍ രണ്ടായിരത്തിലേറെ പൊലീസുകാരെ നിയോഗിക്കും
പരമാവധി ഒരു ലക്ഷത്തി ഇരുപതിനായിരം പേരെയാണ് ഫോര്‍ട്ട് കൊച്ചിയില്‍ പ്രവേശിക്കാനാകുക.വെളി ഗ്രൗണ്ടില്‍ പപ്പാഞ്ഞിയെ കത്തിക്കാന്‍ അനുവാദമില്ല.ബീച്ചുകളിലേക്ക് 12 മണിക്ക് ശേഷം പ്രവേശനം ഉണ്ടാകില്ല. പാര്‍ട്ടികള്‍ 12.30യോടെ അവസാനിപ്പിക്കണം.അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ നടപടിയെടുക്കും.
രാത്രി 12ന് ശേഷം ഫോര്‍ട്ട് കൊച്ചിയില്‍ നിന്നു മടങ്ങാന്‍ ബസ് സര്‍വീസ് ഉണ്ടാകും. വാഹനങ്ങള്‍ക്ക് വൈപ്പിനില്‍ നിന്നു ഫോര്‍ട്ട് കൊച്ചിയിലേക്ക് 4 മണി വരെ റോ-റോ സര്‍വീസ് വഴി വരാന്‍ സാധിക്കും. 7 മണിയോടെ ഈ സര്‍വീസ് പൂര്‍ണമായി നിര്‍ത്തും.
പാപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് ഗ്രൗണ്ടില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് ശക്തമായ നിയന്ത്രണമുണ്ടാകും. പാര്‍ക്കിംഗ് പൂര്‍ണമായും നിരോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: