തൃശ്ശൂര്‍: സാധാരണക്കാര്‍ക്ക് വേണ്ടി കേന്ദ്ര ഗവണ്മെന്റ് നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണഫലങ്ങള്‍ അവരില്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര രാസവസ്തു രാസവളം, പുതു പുനരുപയോഗ ഊര്‍ജ്ജവകുപ്പ് സഹമന്ത്രി ഭഗവന്ത് ഖുബ പറഞ്ഞു. കേന്ദ്ര ഗവണ്മെന്റിന്റെ വികസന ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ള വികസിത് ഭാരത് സങ്കല്പ് യാത്രയുടെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിലെ പുതുക്കാട് ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ കര്‍ഷകര്‍, യുവാക്കള്‍, വനിതകള്‍, പാവപ്പെട്ടവര്‍ എന്നിവരുടെ സാമ്പത്തിക ഉന്നമനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സഹമന്ത്രി പറഞ്ഞു. ‘പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി വളര്‍ന്നു. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളത്. ഇനാം പ്ലാറ്റ്ഫോമിലൂടെ ചരക്കുകള്‍ എവിടെയും വില്‍ക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കി’ ഭഗവന്ത് ഖുബ പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പാവപ്പെട്ടവര്‍ക്കായി 12 കോടി ശുചിമുറികളാണ് നിര്‍മ്മിച്ചു നല്‍കിയത് എന്ന് ചൂണ്ടിക്കാണിച്ച കേന്ദ്ര സഹമന്ത്രി ജന്‍ധന്‍ യോജന, ഗരീബ് കല്യാണ്‍ അന്ന യോജന, പി എം ആയുഷ്മാന്‍ യോജന തുടങ്ങിയ പദ്ധതികള്‍ എല്ലാം പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണെന്നും പറഞ്ഞു. ദേശീയപാത റെയില്‍വേ എയര്‍പോര്‍ട്ട് വികസനത്തിലും രാജ്യം ഇന്ന് ഏറെ മുന്നോട്ടു പോയതായി കേന്ദ്രസര് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ തൃശ്ശൂര്‍ അസിസ്റ്റന്റ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി, എഫ്.എ.ടി സി.ജി എം പാണ്ഡ്യന്, നബാര്‍ഡ് ഡിഡിഎം സെബിന് ആന്റണി, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ മോഹന ചന്ദ്രന്, എഫ്സിഐ മാനേജര്‍ സജിത് കുമാര്‍, വാര്‍ഡ് മെമ്പര്‍ രശ്മി ശ്രീശോഭ്, കൃഷിവിദ്യാന് കേന്ദ്ര പ്രതിനിധി അമ്പിളി തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് തൃക്കൂര് പഞ്ചായത്തില്‍ നടന്ന വികസിത് ഭാരത് സങ്കല്പ യാത്രയിലും കേന്ദ്ര സഹമന്ത്രി പങ്കെടുത്തു. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷീബ നികേഷ്, വിവിധ കേന്ദ്ര വകുപ്പുകള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളില്‍ പേര് ചേര്‍ക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഉജ്ജ്വല യോജനക്കു കീഴില്‍ സൗജന്യ പാചക വാതക കണക്ഷനുകളും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: