കോഴിക്കോട്: മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ പതിനാലാമത് എന്‍.എന്‍. കക്കാട് സാഹിത്യ പുരസ്‌കാരം യുവ എഴുത്തുകാരന്‍ ധ്യാന്‍ ചന്ദിന്റെ ‘പിന്നോട്ടു നടക്കുന്ന ഘടികാരത്തിന്’ ലഭിച്ചു. കോഴിക്കോട് ജില്ലയിലെ മൊടക്കല്ലൂര്‍ സ്വദേശിയായ ധായന്‍ ചന്ദിന് നിരവധി പുരസ്‌കാരങ്ങള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്.
10,001 രൂപയും, പ്രശസ്തിപത്രവും, ശില്‍പവുമടങ്ങുന്നതാണ് പരസ്‌കാരം. എഴുതി തുടങ്ങുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ കക്കാട് പുരസ്‌കാരം പരിനെട്ട് വയസ്സിന് താഴെയുള്ളവര്‍ക്കാണ് നല്‍കുന്നത്. ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍, കാവാലം ശശികുമാര്‍, കെ.പി. ബാബുരാജ് എന്നിവരടങ്ങുന്ന പുരസ്‌കാരനിര്‍ണ്ണയസമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ജനുവരി 20ന് തിരവനന്തപുരത്ത് വെച്ചു നടക്കുന്ന ചടങ്ങില്‍ പുരസ്‌കാര സമര്‍പ്പണം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക