Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

പ്രസിഡന്റ് തെരഞ്ഞെടുപ്പ് : ട്രംപിനെ ഒരു സംസ്ഥാനം കൂടി വിലക്കി, ട്രംപിന്റെ ചെയ്തികള്‍ക്ക് ഇളവുകിട്ടില്ലെന്ന് മെയ്ന്‍ സ്റ്റേറ്റ് സെക്രട്ടറി

2021 ജനുവരിയിലെ യുഎസ് ക്യാപിറ്റോളില്‍ നടന്ന കലാപത്തില്‍ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2023, 03:28 pm IST
in US, Marukara

വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അമേരിക്കയിലെ മെയ്ന്‍ സംസ്ഥാനവും വിലക്കി. നേരത്തെ കൊളറാഡോ സംസ്ഥാനവും ട്രംപിനെ വിലക്കിയിരുന്നു. 2021 ജനുവരിയിലെ യുഎസ് ക്യാപിറ്റോളില്‍ നടന്ന കലാപത്തില്‍ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

അമേരിക്കന്‍ ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരമാണ് വിലക്ക്. കലാപത്തില്‍ പങ്കുള്ളവരെ അധികാരസ്ഥാനങ്ങളിലേറുന്നതില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതിയാണ് ഇത്. അമേരിക്കയുടെ ചരിത്രത്തില്‍ ഇത്തരത്തില്‍ തെരഞ്ഞെടുപ്പില്‍ വിലക്ക് നേരിടുന്ന ആദ്യ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ട്രംപ്.

ജോ ബൈഡന്‍ ജയിച്ച തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന വ്യാജപ്രചരണം നടത്തിയാണ് ട്രംപ് തന്റെ അനുയായികളെ ക്യാപിറ്റോളിലേക്ക് ഇളക്കിവിട്ടതെന്ന് വിലക്കിക്കൊണ്ടുള്ള ഉത്തരവില്‍ മെയ്ന്‍ സ്റ്റേറ്റ് സെക്രട്ടറി ഷെന്ന ബെല്ലോസ് പറഞ്ഞു. മെയ്‌നിലെ ബാലറ്റില്‍ നിന്ന് നിര്‍ബന്ധമായും പുറത്താകേണ്ടയാളാണ് ട്രംപ്. ഇപ്പോള്‍ ന്യായീകരിക്കുന്നതുകൊണ്ട് ട്രംപിന്റെ ചെയ്തികള്‍ക്ക് ഇളവുകിട്ടില്ലെന്നും 34 പേജുള്ള ഉത്തരവില്‍ ബെല്ലോസ് പറയുന്നു.

അതേസമയം, ഷെന്ന ബെല്ലോസിനെതിരെ കടുത്ത വിമര്‍ശനവുമായി ട്രംപ് പക്ഷം രംഗത്തെത്തി. ബൈഡനെ പിന്തുണയ്‌ക്കുന്ന തീവ്ര ഡെമോക്രാറ്റാണ് ഷെന്ന ബെല്ലോസ് എന്ന് ട്രംപിന്റെ പ്രചരണ വിഭാഗം വക്താവ് സ്റ്റീവന്‍ ചിയൂങ് പറഞ്ഞു. ബെല്ലോസ് തെരഞ്ഞെടുപ്പില്‍ ഇടപെടുകയാണെന്ന് ആരോപിച്ച അദ്ദേഹം കോടതിയെ സമീപിക്കുമെന്നും പറഞ്ഞു.

ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണയ്‌ക്കുന്ന സംസ്ഥാനമാണ് കൊളറാഡോ. എന്നാല്‍, മെയ്ന്‍ ട്രംപിനെ സംബന്ധിച്ച് രാഷ്‌ട്രീയമായി ഏറെ പ്രാധാന്യമുള്ള സംസ്ഥാനമാണ്. അതിനാല്‍ തന്നെ മെയ്‌നിലെ വിലക്ക് ട്രംപിന് കനത്ത തിരിച്ചടിയാണ്.

2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഭരണഘടനയുടെ 14-ാം ഭേദഗതി ചൂണ്ടിക്കാട്ടി നിരവധി സംസ്ഥാനങ്ങളില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ മിഷിഗണ്‍, മിനെസോട്ട സംസ്ഥാനങ്ങള്‍ ട്രംപിനെതിരായ പരാതി തള്ളി. 2020ലെ ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയം അട്ടിമറിക്കാന്‍ ട്രംപ് ശ്രമിച്ചുവെന്ന കേസിന്റെ വിചാരണ ഫെഡറല്‍ കോടതിയിലും ജോര്‍ജിയ സംസ്ഥാനത്തും നടക്കാനിരിക്കുകയാണ്.

Tags: electionamericapresidentDonald Trump
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

World

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

World

ഇറാന്റെ നാവിക‑വ്യോമ സേനകളെ തകർത്തു; യുദ്ധം അമേരിക്ക ജയിച്ചുവെന്നും ഡൊണാൾഡ് ട്രംപ്

Kerala

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

World

രണ്ടാഴ്ചയ്‌ക്കുള്ളിൽ ഇറാാനിലെ സൈനിക നടപടി അവസാനിപ്പിക്കും; പ്രഖ്യാപനവുമായി ഡോണാൾഡ് ട്രംപ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.