കേരളത്തില്‍ മറ്റ് ആരെക്കാളും ജനപിന്തുണയുള്ള നിസ്വാര്‍ത്ഥ സേവകനായ മനുഷ്യ സ്നേഹിയാണ് സുരേഷ് ഗോപി.വാഗ്ദാനങ്ങളല്ല കാര്യക്ഷമതയുള്ള പൊതു പ്രവര്‍ത്തനത്തിനും പൊതുജന സേവനത്തിനും ജനപ്രതി നിധിയാവേണ്ട കാര്യമില്ലന്ന് കര്‍മ്മങ്ങളിലൂടെ കേരള സമൂഹത്തിന് കാണിച്ചു കൊടുത്ത വ്യക്തിയാണ് അദ്ദേഹമെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരി.
ഇടുക്കി ഇടമലക്കുടിയിലെ കുടിവെള്ള പ്രശ്നം, കേരളത്തിലെ എല്ലാ ജില്ലകളിലും അദ്ദേഹത്തിന്റെ സഹായ ഹസ്തം ചികിത്സാ ചിലവുകളായും കുട്ടികളുടെ സംരക്ഷണമായും കിടപ്പാടമില്ലാത്തവര്‍ക്ക് കിടപ്പാടമായും എത്തിയിട്ടുണ്ട് എന്ന കാര്യം ഏറെ സന്തോഷകരവും ബഹുമാനം ജനിപ്പിക്കുന്നതുമാണ്. വീഴ്ചകളില്‍ കൈപിടിച്ചുയര്‍ത്തുന്ന സുരേഷ്ഗോപിയെ പോലുള്ള കറ കളഞ്ഞ മനുഷ്യ സ്നേഹികളെയും പൊതു പ്രവര്‍ത്തകരെയും ഇല്ലായ്മ ചെയ്യുന്ന സമീപനം സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല അതിനു കാലങ്ങളുടെ പഴക്കമുണ്ട് അതില്‍ ജീവന് ബലിയര്‍പ്പിച്ചവര്‍ നിരവധിയാണ്.
എന്നാല്‍ ജന പിന്തുണയുള്ള വ്യക്തിത്വങ്ങളെ കള്ളക്കേസില്‍ കുടുക്കി സ്ത്രീവിഷയത്തില്‍ പ്രതി ചേര്‍ത്ത് മാധ്യമങ്ങളിലൂടെ തേജോവധം ചെയ്യുക എന്ന തന്ത്രമാണ് ഇപ്പോള്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇതിന് പ്രതിഫലം പറ്റി കൂട്ടുനില്‍ക്കുന്ന സ്ത്രീകള്‍ സ്ത്രീ സമൂഹത്തിന് അപമാനകരമാണ്. ഇടത് രാഷ്ട്രീയ താല്പര്യത്തിന് അനുസരിച്ച് (ഐപിസി 354) (119 എ) പോലുള്ള ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത കേരള പോലീസിന്റെ നടപടി അരാജകത്വം നിറഞ്ഞതാണ്.
ഇടതു പക്ഷ നേതാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റി കള്ളക്കേസ് കൊടുത്തും അതിന് കൂട്ടുനില്ക്കാന് ഇടത് രാഷ്ട്രീയ പോലീസ് സംവിധാനം രംഗത്തിറങ്ങിയാലും അതിനെ ഒറ്റകെട്ടായി നേരിടാനുള്ള ആര്‍ജ്ജവം അദ്ദേഹത്തെ സ്നേഹിക്കുന്ന, ഒപ്പം നില്‍ക്കുന്നവര്‍ക്കുമുണ്ട് എന്ന് പിണറായി സര്‍ക്കാര്‍ മനസിലാക്കുന്നത് നല്ലതാണെന്നും എന്‍. ഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: