ലക്‌നൗ: അയോദ്ധ്യയിൽ പ്രധാനമന്ത്രി ഉദ്ഘാടന കർമ്മം നിർവഹിക്കുന്ന അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും ആദ്യ സർവീസ് ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്‌സ്പ്രസ്. ഇന്ന് അയോദ്ധ്യയിൽ നിന്നും ഡൽഹിയിലേക്കാണ് ആദ്യ സർവീസ്. തുടർന്ന് ജനുവരി 17-ന് ബെംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിലേക്കും എയർഇന്ത്യ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
മഹർഷി വാത്മീകി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന കർമ്മം 12.15-ഓടെ നടത്തും. ഇതിന് ശേഷമാകും അയോദ്ധ്യയിൽ നിന്നും ഡൽഹിയിലേക്ക് ആദ്യ സർവീസ് നടക്കുക. ജനുവരി 17-ന് രാലിസെ 8.05-നാകും ബെംഗളൂരുവിൽ നിന്നും അയോദ്ധ്യയിലേക്ക് സർവീസ് ആരംഭിക്കുക. 10.35-ഓടെ വിമാനം അയോദ്ധ്യയിലെത്തും. മടക്കയാത്ര ഉച്ചയ്‌ക്ക് 3.40-നാണ്.
എന്നാൽ കൊൽക്കത്തയിൽ നിന്നുമുള്ള ആദ്യ വിമാനം രാവിലെ 11.05-നാകും സർവീസ് ആരംഭിക്കുക. 12.50-ന് ഇത് അയോദ്ധ്യയിൽ എത്തും. മടക്കയാത്ര 1.25-നാണ് നിശ്ചയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: