ലക്‌നൗ: ആഗോള തലത്തിൽ തന്നെ ഏറ്റവും വലിയ ഹൈന്ദവകേന്ദ്രമായി അയോധ്യ മാറുമെന്ന് ശ്രീറാം റിസർച്ച് സെന്റർ ചെയർമാൻ അജയ് പ്രതാപ് സിംഗ്. കഴിഞ്ഞ 20 വർഷത്തെ അയോദ്ധ്യയുടെ ചരിത്രം പരിശോധിച്ചാൽ പ്രദേശത്തിന്റെ ഇന്നത്തെ മാറ്റം പ്രകടമാണെന്നും രാജ്യത്തെ മികച്ച നഗരങ്ങളിലൊന്നായി അയോദ്ധ്യ മാറിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരന് ചിന്തിക്കാവുന്നതില്‍ അപ്പുറമാണ് അയോദ്ധ്യയുടെ ഇന്നത്തെ വളർച്ച. 20 വർഷം അവഗണിക്കപ്പെട്ട അയോദ്ധ്യ ഇന്ന് മികച്ച നഗരങ്ങളിലൊന്നായി. ഇനി വൈകാതെ ഹിന്ദുത്വത്തിന്റെ തന്നെ ഏറ്റവും വലിയ കേന്ദ്രമായി അയോദ്ധ്യ മാറുമെന്നാണ് പ്രതിക്ഷിക്കുന്നത്. – അജയ് പ്രതാപ് സിംഗ് പറഞ്ഞു. .
2001-ലാണ് ക്ഷേത്രനഗരിയിലെ റാം മനോഹർ ലോഹ്യ അവധ് സർവകലാശാലയിലെ റാം ശോധ് പീഠ് എന്നും അറിയപ്പെടുന്ന ഗവേഷണ കേന്ദ്രം സ്ഥാപിതമായത്. ശ്രീരാമനെ കുറിച്ച് ഗവേഷണം നടത്തുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണിത്. ചരിത്രം മറച്ചു പിടിച്ച ശ്രീരാമ ഭഗവാനെക്കുറിച്ചുള്ള അറിവുകള്‍ എല്ലാം പുറത്തുകൊണ്ടുവരിക എന്നത് സംഘടനയുടെ ലക്ഷ്യമാണ്. – അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: