ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന ചീഫ് സെക്രട്ടറിമാരുടെ ത്രിദിന ദേശീയ സമ്മേളനം ഇന്ന് വൈകിട്ട് ന്യൂദല്‍ഹിയില്‍ സമാപിച്ചു. സഹകരണ ഫെഡറലിസത്തിന്റെ തത്വം പ്രവര്‍ത്തനക്ഷമമാക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് യോഗം സംഘടിപ്പിച്ചത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള പങ്കാളിത്ത ഭരണവും ഇടപെടലും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനം വിളിച്ച് കൂട്ടിയത്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രതിനിധികള്‍, ചീഫ് സെക്രട്ടറിമാര്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന 200 ലധികം ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
സര്‍ക്കാര്‍ പദ്ധതികളുടെ വിതരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലൂടെ ഗ്രാമീണ, നഗര ജനവിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരം കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന് സമ്മേളനം അടിത്തറ പാകി. സുഗമമായ ജീവിതം, സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ ഒരു പൊതു വികസന അജണ്ട നടപ്പിലാക്കുക എന്നിവയായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: