വാര്‍സൊ: യൂറോപ്യന്‍ സംസ്കാരത്തെ തകര്ക്കുന്നതുകൊണ്ടാണ് മുസ്ലിം അഭയാര്ത്ഥിക്കാരുടെ കുടിയേറ്റത്തെ യൂറോപ്യന്‍ രാജ്യങ്ങള്‍ എതിര്‍ക്കുന്നതെന്ന് പോളണ്ടിന്റെ മുന്‍ പ്രധാനമന്ത്രി മത്യൂസ് മൊറാവിക്കി പറയുന്നു. ഇറ്റലി,നെതര്‍ലാന്റ്സ് എന്നീ രാജ്യങ്ങള്‍ക്കൊപ്പം പോളണ്ടും മുസ്ലിം കുടിയേറ്റക്കാരെ ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്. ടെലഗ്രാഫ് പത്രത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ഇദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.
”
മധ്യേഷ്യയില്‍ നിന്നും ജര്‍മ്മനിയിലേക്കും ഫ്രാന്‍സിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കൂട്ടംകൂട്ടമായ് കുടിയേറുന്ന മുസ്ലിം അഭയാര്‍ത്ഥികള്‍ ആ രാജ്യങ്ങളിലെ സംസ്കാരം തന്നെ മാറ്റിമറിയ്ക്കുകയാണ്. ഫ്രഞ്ച് സംസ്കാരം, പോളണ്ട് സംസ്കാരം, ജര്‍മ്മന്‍ സംസ്കാരം എന്നിവയെ ഞാന്‍ ആരാധിക്കുന്നു. ഈ സംസ്കാരം മധ്യേഷ്യയില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും കൂട്ടത്തോടെ കുടിയേറുന്ന മുസ്ലിങ്ങളാല്‍ തകരരതുെന്ന് ഞാന്‍ ആഗ്രഹിക്കുന്നു”- പോളണ്ടിന്റെ മുന്‍ പ്രധാനമന്ത്രി മത്യൂസ് മൊറാവിക്കി പറയുന്നു.
നേരത്തെ ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലനി കഴിഞ്ഞ മാസം ഇസ്ലാമിനെതിരെ പ്രസംഗിച്ചിരുന്നു. ഇസ്ലാമും ഇറ്റലിയും തമ്മില്‍ ചേര്ച്ചയില്ലായ്മയുണ്ടെന്നായിരുന്നു ജോര്‍ജിയ മെലനിയുടെ പ്രസ്താവന. ഇസ്ലാമിക സംസ്കാരവും യൂറോപ്പിന്റെ മൂല്യങ്ങളും തമ്മില്‍ ചേര്‍ച്ചയില്ലെന്നും ജോര്‍ജിയ മെലനി പറഞ്ഞിരുന്നു.
നെതര്‍ലാന്റ്സിന്റെ പുതിയ പ്രധാനമന്ത്രി ഗീര്‍ട് വില്‍ഡേഴ്സ് പറഞ്ഞത് ഇസ്ലാമിനോട് നെതര്‍ലാന്റ്സ് വിട്ടു പോകാനാണ്. “നിങ്ങള്‍ ഇസ്ലാമിക രാജ്യത്തേക്കു തിരിച്ചു പോകൂ” എന്നാണ് ഇസ്ലാം ജനതയ്ക്കുള്ള തന്റെ സന്ദേശമെന്നായിരുന്നു ഈടിയെ ഒരു പ്രസംഗത്തില്‍ ഗീര്‍ട് വില്‍ഡേഴ്സ് ആഹ്വാനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: