നെപ്പോളിയൻ എന്ന പേരു കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക മുണ്ടക്കൽ ശേഖരൻ എന്ന കഥാപാത്രമാവും. കാലമെത്ര കഴിഞ്ഞാലും മലയാളികൾക്ക് മറക്കാനാകില്ല ‘ദേവാസുര’ത്തിലെ മുണ്ടക്കൽ ശേഖരനെ.
മലയാളത്തിലും തമിഴിലുമെല്ലാം തിളങ്ങിയ നെപ്പോളിയൻ ഇപ്പോൾ അമേരിക്കയിലാണ് താമസം. മൂത്തമകൻ ധനുഷിന്റെ ചികിത്സയുടെ ഭാഗമായാണ് 14 വർഷങ്ങൾക്കു മുൻപ് നെപ്പോളിയനും കുടുംബവും അമേരിക്കയിലേക്ക് ചേക്കേറിയത്. അമേരിക്കയിലെ നാഷ്വിലിൽ സ്വന്തമായി വീട് വാങ്ങി സകുടുംബം അവിടെ താമസമാക്കിയിരിക്കുകയാണ് നെപ്പോളിയൻ.നെപ്പോളിയന്റെ മൂത്ത മകനായ ധനുഷ് മസ്കുലർ ഡിസ്ട്രോഫി രോഗബാധിതനാണ്. മകനു മെച്ചപ്പെട്ട ജീവിതം ലഭിക്കാനാണ് താരം കുടുംബസമേതം യുഎസിലേക്കു താമസം മാറിയത്.
അടുത്തിടെയായിരുന്നു നെപ്പോളിയന്റെ 60-ാം പിറന്നാൾ. താരത്തിന്റെ ഷഷ്ടിപൂർത്തി ഗംഭീരമായാണ് ആരാധകരും കുടുംബവും ആഘോഷിച്ചത്. പിറന്നാൾ ദിനത്തിൽ താരത്തിന്റെ ഭാര്യ ജയസുധ അണിഞ്ഞ സാരിയ്‌ക്കുമുണ്ടായിരുന്നു ഏറെ പ്രത്യേകതകൾ. നെപ്പോളിയൻ അനശ്വരമാക്കിയ കഥാപാത്രങ്ങളുടെ രൂപവും പേരുകളും അതാതു സിനിമകളുടെ പേരുമൊക്കെ സാരിയിൽ നെയ്തെടുത്തിരുന്നു. പ്യുവർ ഗോൾഡ് സരി വർക്കിൽ ഉള്ള ഈ സാരി ഡിസൈൻ ചെയ്തത് ഇയ് ല സിൽക്ക് ആയിരുന്നു.
മുൻ കേന്ദ്രമന്ത്രി എന്ന നിലയിൽ കൂടി പ്രശസ്തനായ നെപ്പോളിയൻ ദൂരൈസ്വാമി അമേരിക്കയിൽ കർഷകനായിട്ടാണ് ഇപ്പോൾ ജീവിക്കുന്നത് എന്നു റിപ്പോർട്ടുകളുണ്ടായിരുന്നു ഇടയ്‌ക്ക്. യുഎസിലെ നാഷ്‌വില്ലെ ടെനിസിയിൽ 300 ഏക്കർ വരുന്ന കൃഷിയിടത്തിൽ പച്ചക്കറിക്കൃഷിയും പശു ഫാമും വൈൻ ഉൽപാദനവും എല്ലാം ഉണ്ട് താരത്തിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക