ജനകപുരി (നേപ്പാള്‍): ഭഗവാന് രാമന് പ്രാണപ്രതിഷ്ഠാവേളയില്‍ അഭിഷേകം ചെയ്യാനുള്ള തീര്‍ത്ഥജലവുമായി ജനകപുരിയില്‍ നിന്ന് ജലാഭിഷേക യാത്ര പുറപ്പെട്ടു. ദേവി സീതയുടെ ജന്മനാടെന്ന് പുകള്‍കൊണ്ട ജനകപുരിയില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷം ബുധനാഴ്ച രാവിലെ പുറപ്പെട്ട ജലാഭിഷേക രഥയാത്ര ഇന്ന് അയോധ്യയിലെത്തും.
നേപ്പാളില്‍ പവിത്രനദികളില്‍ നിന്ന് ശേഖരിച്ച ജലം കൂറ്റന്‍ കലശത്തിലാക്കിയാണ് അയോധ്യയിലേക്ക് എത്തിക്കുന്നത്. ബാഗ്മതി, നാരായണി, ഗംഗാ സാഗര്‍, ദൂധ്മതി, കാളി, ഗണ്ഡകി, കോസി, കമല തുടങ്ങിയ നദികളിലെ ജലമാണ് എത്തിയത്.
ഈ തീര്‍ത്ഥജലം പ്രതിഷ്ഠാ സമയത്ത് പൂജാ ചടങ്ങുകള്‍ക്ക് ഉപയോഗിക്കും. നേപ്പാള്‍ ഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തിലാണ് തീര്‍ത്ഥജല രഥയാത്രയെന്ന് മുഖ്യ സംഘാടകരായ മോഹന്‍ പ്രസാദ്, ദേവാനന്ദ് പ്രസാദ് കല്‍വാര്‍ എന്നിവര്‍ പറഞ്ഞു. സമിതി അംഗങ്ങള്‍ തീര്‍ത്ഥജലം ഇന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: