മുസഫര്‍പൂര്‍ :ചരക്ക് ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന എയറിന്ത്യ വിമാനം ബീഹാറില്‍ പാലത്തിനടിയില്‍ കുടുങ്ങി. മുംബൈയില്‍ നിന്നും അസമിലേക്ക് ചരക്ക് ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന വിമാനമാണ് ബീഹാറിലൂടെ കടന്നു പോകുന്നതിനിടയില്‍ പാലത്തിനടിയില്‍ കുടുങ്ങിയത്.
ബീഹാറിലെ മോതിഹരിയിലെ പിപ്രകോതി എന്ന നടക്കാനുള്ള മേല്‍പ്പാലത്തിന് അടിയിലാണ് വിമാനം കുടുങ്ങിയത്. പഴയ വിമാനം എയറിന്ത്യയുടെ കയ്യില്‍ നിന്നും വിലക്കെടുത്ത പുതിയ ഉടമയാണ് ചരക്ക് ലോറിയില്‍ വിമാനം കയറ്റി അസമിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത്. ചെലവുകുറഞ്ഞ മാര്‍ഗ്ഗം എന്ന നിലയിലാണ് ഇതിന് ശ്രമിച്ചത്.
എന്നാല്‍ ചരക്ക് ലോറി ഉയരം കുറഞ്ഞ മേല്‍പ്പാലത്തില്‍ തട്ടി ലോറി മുന്നോട്ടെടുക്കാന്‍ കഴിയാത്ത വിധം കുടുങ്ങുകയായിരുന്നു. ഇതോടെ ട്രാഫിക് ജാം ഉണ്ടായി. ദല്‍ഹി വിമാനത്താവളത്തിനടുത്ത് ദല്‍ഹി-ഗുരുഗ്രാം ഹൈവേയിലായിരുന്നു സംഭവം.
വിമാനം പൊളിച്ച് അതിലെ ലോഹം എടുത്ത് വില്‍ക്കാനാണ് പഴയസാധനങ്ങള്‍ വിലക്കെടുക്കുന്ന ഈ ബിസിനസുകാരന്‍ വിമാനം വിലക്ക് വാങ്ങിയത്. അതിനാല്‍ ഈ വിമാനത്തിന്റെ ഗതാഗതത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും എയറിന്ത്യ അറിയിച്ചു. അതെല്ലാം വിലക്കെടുത്ത പുതിയ ഉടമസ്ഥനാണ് ചെയ്യേണ്ടത്.
എന്തായാലും കൗതുകകരമായ ഈ കാഴ്ച വൈകാതെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഏറെ ശ്രമപ്പെട്ട് ചില ഭാഗങ്ങള്‍ പൊളിച്ച ശേഷമാണ് ലോറിക്ക് മുന്നോട് നീങ്ങാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: