ന്യൂദല്‍ഹി : നാവിക സേനാ അഡ്മിറല്‍മാരുടെ എപ്പലൗറ്റുകളുടെ പുതിയ ഡിസൈന്‍ പുറത്തുവിട്ടു. നാവിക സേനാ ദിനത്തോടനബന്ധിച്ച് സിന്ധുദുര്‍ഗില്‍ നടന്ന ചടങ്ങില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുതിയ ഡിസൈന്‍ പുറത്തിറക്കിയത്. നാവികസേനയുടെ പതാകയില്‍ നിന്നും ഛത്രപതി ശിവാജി മഹാരാജിന്റെ രാജ്യമുദ്രയില് നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ് പുതിയ എപ്പൗലെറ്റുകള്‍.
നിലവില്‍ അഡ്മിറല്‍, വൈസ് അഡ്മിറല്‍, റിയര്‍ അഡ്മിറല്‍ എന്നീ പദവികള്‍ വഹിക്കുന്നവര്‍ക്കാണ് പുതിയ എപ്പൗലെറ്റുകള്‍. പുതിയ ഡിസൈനില്‍ ഗോള്‍ഡണ്‍ നേവി ബട്ടണ്‍, അഷ്ടഭുജം, വാള്, ടെലസ്കോപ്പ് എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ ഡിസൈന്‍. രാജ്യത്തിന്റെ സമുദ്ര പൈതൃകവുമായുള്ള ബന്ധത്തെയാണ് പുതിയ എപ്പൗലെറ്റുകള്‍ സൂചിപ്പിക്കുന്നതെന്ന് നാവികസേന അറിയിച്ചു.
ഛത്രപതി ശിവാജി മഹാരാജ് തന്റെ ഔദ്യോഗിക കത്തിടപാടുകളില്‍ ഉപയോഗിച്ചിരുന്നതാണ് ഈ രാജമുദ്ര. ഇതിന് വലിയ പ്രാധാന്യമുണ്ട്. ശിവജിയുടെ പിതാവ് ഷാജിരാജെ ഭോസാലെ സമ്മാനിച്ച മുദ്രയാണ്. ഇതെന്നാണ് പറയപ്പെടുന്നത്. കൊളോണിയല്‍ പാരമ്പര്യത്തെ ഇല്ലാതാക്കുന്നതാണ് ഗോള്‍ഡണ്‍ നേവി ബട്ടണ്‍. എട്ട് ദിക്കുകളെ അടയാളപ്പെടുത്തുന്ന ചുവന്ന നിറത്തിലുള്ള അഷ്ടഭുജം നേവിയുടെ മുന്നോട്ടുള്ള കുതിപ്പിനെയാണ് സൂചിപ്പിക്കുന്നത്. നാവികസേനയുടെ സത്തയായ വാളും ദീര്‍ഘവീക്ഷണത്തെ ടെലസ്കോപ്പും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: