തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി ഭാഷയെ പ്രോത്സാഹിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതായുള്ള പ്രചാരണം ശരിയല്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ഹിന്ദിയെന്നാല്‍ ഹിന്ദുത്വമാണ് എന്ന നുണപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള ഹിന്ദി സാഹിത്യ അക്കാദമിയുടെ 43-ാം വാര്‍ഷികം കേരള ഹിന്ദി പ്രചാരസഭയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഔദ്യോഗിക ഭാഷാ നിയമത്തിലെ എ കാറ്റഗറിയിലുള്ള വടക്കേ ഇന്ത്യയിലെ ഒന്‍പത് സംസ്ഥാനങ്ങളും ദല്‍ഹി, ആന്‍ഡമാന്‍ നിക്കോബാര്‍ തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ നൂറ് ശതമാനം ഹിന്ദി ഉപയോഗിക്കുന്ന സംസ്ഥാനങ്ങള്‍ എ കാറ്റഗറിയിലും കേരളമുള്‍പ്പടെയുള്ള 65 ശതമാനത്തില്‍ താഴെ ഹിന്ദി ഉപയോഗിക്കുന്ന സംസ്ഥാനങ്ങള്‍ സി കാറ്റഗറിയിലുമാണ്. എ കാറ്റഗറിയില്‍പ്പെടുന്ന സംസ്ഥാനങ്ങളില്‍ ഹിന്ദിയായിരിക്കണം ഔദ്യോഗിക ഭാഷ എന്ന നിര്‍ദേശമുണ്ട്. സി കാറ്റഗറിയില്‍പ്പെടുന്ന സംസ്ഥാനങ്ങളില്‍ ഹിന്ദി ഔദ്യോഗിക ഭാഷയാക്കണമെന്ന നിര്ദേശമേയില്ലെന്നും മുരളീധരന് പറഞ്ഞു. ഹിന്ദിയുടെ പ്രചാരണം വലിയ അപരാധമാണ് എന്ന് ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്ന കാലഘട്ടത്തിലാണ് ഹിന്ദി സാഹിത്യ അക്കാദമി സ്ഥാപിച്ചുകൊണ്ട് കേരളത്തില്‍ ഹിന്ദിയുടെ പ്രചരണത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഡോ. എന്‍. ചന്ദ്രശേഖരന് നായര്‍ മുന്നോട്ട് വന്നത്. ഹിന്ദിയെ പ്രോത്സാഹിപ്പിക്കുക എന്നതിനര്‍ത്ഥം മറ്റേതെങ്കിലും ഭാഷയെ തമസ്കരിക്കുക എന്നതല്ല എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പല സന്ദര്‍ഭങ്ങളിലും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള ഹിന്ദി സാഹിത്യ അക്കാദമി അധ്യക്ഷ ഡോ. എസ്. തങ്കമണിഅമ്മ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എം.ആര്. ഹരിഹരന് നായര്‍, അക്കാദമി ജനറല്‍ സെക്രട്ടറി ഡോ. എസ്. സുനന്ദ, സെക്രട്ടറി ഡോ. വിഷ്ണു ആര്.എസ്., ഗാന്ധി സ്മാരക നിധി ചെയര്മാന് ഡോ. എന്‍. രാധാകൃഷ്ണന്, ഹിന്ദി പ്രചാരസഭ സെക്രട്ടറി അഡ്വ. ബി. മധു തുടങ്ങിയവര്‍ സംസാരിച്ചു. കേരള ഹിന്ദി സാഹിത്യ അക്കാദമിയുടെ ബ്രോഷര്‍ കേന്ദ്രമന്ത്രി പ്രകാശനം ചെയ്തു. ഡോ. എന്‍. ചന്ദ്രശേഖരന് നായര്‍ ഹിന്ദി ഗവേഷണ പുരസ്കാരം കണ്ണൂര്‍ പെരിങ്ങോം ഗവ. കോളജ് അസി. പ്രൊഫസര്‍ ഡോ. കെ. ദില്‍നയ്ക്ക് മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: