തിരുവനന്തപുരം : നവകേരള ബസ്സിന് പിന്നാലെ മുഖ്യമന്ത്രി പിണറയി വിജയനായി പ്രത്യേക കാരവന്‍ സൗകര്യം ഒരുക്കണമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത്കുമാര്‍. ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കവേയാണ് എഡിജിപി ഇക്കാര്യം അറിയിച്ചത്.
യാത്രകള്‍ക്കിടയിലും മുഖ്യമന്ത്രിക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനാണ് കാരവന്‍ എന്ന ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സുരക്ഷയ്‌ക്കാണ് മുന്‍ തൂക്കം നല്‍കിയിട്ടുള്ളത്. ഭാവിയിലും ഇതിന് തന്നെയാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന് മുടക്കം ഇല്ലാതിരിക്കുന്നതിനാണ് ഈ ആശയം അറിയിച്ചത്. അദ്ദേഹത്തിനൊപ്പം രണ്ടോ മൂന്നോ സ്റ്റാഫിനും സഞ്ചരിക്കാന്‍ സാധിക്കുന്നതും, വീഡിയോ കോണ്‍ഫറന്‍സിങ് ഉള്‍പ്പടെ അത്യാധുനിക സംവിധാനങ്ങളുള്ള കാരവന്‍ ആണ് അഭികാമ്യം. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. ചര്‍ച്ച നടന്നു വരികയാണെന്നുമാണ് എഡിജിപി അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: