ന്യൂദല്‍ഹി: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വിമര്‍ശിച്ച് വിശ്വഹിന്ദു പരിഷത്ത്. പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന യെച്ചൂരിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് വിഎച്ച്പി രംഗത്തെത്തിയത്.
സീതാറാം എന്ന് പേരുള്ള ഒരു വ്യക്തി അയോധ്യ ക്ഷേത്രത്തിലേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ കണ്ടു. രാഷ്‌ട്രീയ എതിര്‍പ്പുകള്‍ മനസിലാക്കാന്‍ സാധിക്കുന്നതേ ഉള്ളു. പക്ഷേ സ്വന്തം പേര് ഇത്രയധികം വെറുക്കണമെങ്കില്‍ അയാള്‍ക്ക് ഒരു കമ്മ്യൂണിസ്റ്റ് ആകാന്‍ മാത്രമേ സാധിക്കൂ. ഭഗവാന്‍ രാമനെ ആണോ അതോ സ്വന്തം പേരിനെയാണോ എതിര്‍ത്തത് എന്ന് യെച്ചൂരി വ്യക്തമാക്കണം.
എത്ര കാലം എതിര്‍പ്പ് പ്രകടിപ്പിക്കുമെന്നും വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ എക്‌സിലൂടെ ചോദിച്ചു. ജനുവരി 22ലെ ചടങ്ങിലേക്ക് വിഎച്ച്പി തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും, മതത്തെ രാഷ്‌ട്രീയവുമായി ബന്ധപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനാല്‍ ഈ ചടങ്ങില്‍ പങ്കെടുക്കില്ലെന്നുമാണ് യെച്ചൂരി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: