ന്യൂദല്‍ഹി : ദല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് നേരെ ആക്രമണം നടത്തുമെന്ന് ഭീഷണിയുണ്ടായിരുന്നതായി എംബസി അധികൃതര്‍. രണ്ട് മാസം മുമ്പ് ഭീഷണി സന്ദേശം ലഭിച്ചതായും ഇക്കാര്യം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരുന്നതായും അധികൃതര്‍ അറിയിച്ചു.
രണ്ട് മാസം മുമ്പാണ് ദല്‍ഹിയിലെ ഇസ്രയേല്‍ എംബസി ആക്രമിക്കുമെന്ന് ഭീഷണി ഭീഷണി സന്ദേശം ലഭിച്ചത്. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരുന്നതായും എംബസി അധികൃതര്‍ പ്രതികരിച്ചു. ഡിസംബര്‍ 26 നാണ് ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനമുണ്ടായത്. അബ്ദുള്‍ കലാം റോഡിലെ എംബസിക്കടുത്തുള്ള ഹിന്ദി ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിനടുത്തായാണ് പൊട്ടിത്തെറിയുണ്ടായത്.
സംഭവത്തില്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, ഫോറന്‍സിക് സംഘങ്ങള്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ദേശീയ അന്വേഷണ ഏജന്‍സിയുടെ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കായി അന്വേഷണം നടത്തിവരികയാണ്. എംബസിക്ക് മീറ്ററുകള്‍ അകലെ നിന്നും വലിയ പൊട്ടിത്തെറി ശബ്ദം കേട്ടുവെന്നും പുക ഉയര്‍ന്നുവെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴിയില്‍ പറയുന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദേശത്ത് കനത്ത ജാഗ്രത ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: